Neyyattinkara Samadhi Case: ദുരൂഹതകൾക്ക് അവസാനം? ഗോപൻ സ്വാമിയുടെ വിവാദ സമാധി ഇന്ന് പൊളിക്കും, നിലപാടിലുറച്ച് കുടുംബം

Neyyattinkara Samadhi Case: ഹൈക്കോടതി അനുമതി നൽകിയ സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെയും പൊലീസിന്റെയും നീക്കം.

Written by - Zee Malayalam News Desk | Last Updated : Jan 16, 2025, 06:22 AM IST
  • നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ കല്ലറ ഇന്ന് തുറക്കും
  • ഹൈക്കോടതി അനുമതി നൽകിയ സാഹചര്യത്തിലാണ് തീരുമാനം
  • പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും
Neyyattinkara Samadhi Case: ദുരൂഹതകൾക്ക് അവസാനം? ഗോപൻ സ്വാമിയുടെ വിവാദ സമാധി ഇന്ന് പൊളിക്കും, നിലപാടിലുറച്ച് കുടുംബം

തിരുവനന്തപുരം: നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ വിവാദ സമാധി ഇന്ന് പൊളിക്കും. അന്വേഷണസംഘത്തിന് മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയ സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെയും പൊലീസിന്റെയും നീക്കം.

റൂറൽ എസ്പിയുടെ നേതൃത്വത്തിൽ രാത്രി ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് റൂറൽ എആർ ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസിനെ വിന്യസിക്കും. വിവാദ സമാധി തുറന്ന് ഉള്ളിൽ മൃതദേഹമുണ്ടെങ്കിൽ ഇന്ന് തന്നെ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്തിയേക്കും.

Read Also: വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍; മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി 

സമാധിപീഠം പൊളിക്കുന്നത് തടയണമെന്ന് ആശ്യപ്പെട്ട് ​ഗോപൻസ്വാമിയുടെ കുടുംബം നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ഹൈക്കോടതി ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. മരണം എങ്ങനെ സംഭവിച്ചുവെന്നും മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മക്കൾ പോസ്റ്റർ പതിച്ചതിനെ തുടർന്ന് ഗോപൻ സ്വാമിയുടെ സമാധി വിവരം പുറം ലോകം അറിയുന്നത്. അച്ഛൻ മരിച്ചതല്ല, സ്വന്തം ഇഷ്ടപ്രകാരം സമാധിയായതാണെന്ന വിചിത്ര മറുപടിയാണ് ​ഗോപൻ സ്വാമിയുടെ മക്കൾ നൽകുന്നത്.

Read Also: മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും? 'ബെസ്റ്റി' ടീസർ

പിന്നാലെ ​ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാരിൽ ഒരു വിഭാ​ഗം രംഗത്തെത്തി. തുടർന്ന് കല്ലറ പൊളിക്കാൻ നെയ്യാറ്റിൻകര പോലീസ് കലക്ടറോട് അനുമതി തേടുകയായിരുന്നു. 

കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ട് ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറുകയായിരുന്നു. തുടർന്ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചെങ്കിലും പൊലിസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News