Neyyattinkara Samadhi Case: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മഹാസമാധി ഇന്ന്; സന്യാസിവര്യന്മാർ പങ്കെടുക്കും

Neyyattinkara Gopanswami: ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തതവരു എന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Jan 17, 2025, 07:03 AM IST
  • നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മഹാസമാധി ഇന്ന്
  • മഹാസമാധി വൈകുന്നേരം മൂന്നിനും നാലിനും ഇടയിലായിരിക്കും
    ചടങ്ങിൽ സന്യാസിവര്യന്മാർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്
Neyyattinkara Samadhi Case: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മഹാസമാധി ഇന്ന്; സന്യാസിവര്യന്മാർ പങ്കെടുക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മരണപ്പെട്ട ​ഗോപൻ സ്വമിയുടെ മൃത​ദേഹം ഇന്ന് മഹാസമാധിയിലൂടെ അടക്കം ചെയ്യുമെന്ന് മകൻ സനന്ദൻ അറിയിച്ചു. മഹാസമാധി ചടങ്ങിൽ  സന്യാസിവര്യന്മാർ പങ്കെടുക്കുമെന്നും ചടങ്ങ് വൈകുന്നേരം മൂന്നിനും നാലിനും ഇടയിലായിരിക്കുമെന്നും ഏത് പരിശോധനാ ഫലവും പുറത്തുവരട്ടെയെന്നുമാണ് സനന്ദൻ ഇന്നലെ  മാധ്യമങ്ങളോട് പറഞ്ഞത്.

Also Read: ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ കരുവാളിച്ച പാട്, ശ്വാസകോശത്തിൽ ഭസ്മം; ദുരൂഹത?

അച്ഛൻ തേജസ്സോടുകൂടി ധ്യാനത്തിലിരുന്ന് സമാധിയായതാണ്. ആ സമാധിയെ വികൃത രൂപത്തിലാക്കിയെടുത്തു. അതിൽ എനിക്കും കുടുംബത്തിനും നല്ല വിഷമമുണ്ടെന്നും. ഞങ്ങളെ കുറിച്ച് തെറ്റായ കാര്യങ്ങൾ ആരൊക്കെ കൊടുത്തിട്ടുണ്ടോ അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയാനിന്നും സനന്ദൻ പറഞ്ഞു.

ഇതിനിടയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം കുടുംബം ഏറ്റുവാങ്ങി.  നിലവിൽ മൃതദേഹം നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  വിപുലമായ ചടങ്ങുകളോടെയായിരിക്കും ഇന്ന് ഗോപൻ സ്വാമിയുടെ മഹാസമാധി നടത്തുക.  നേരത്തേ സമാധിയിരുത്തിയ അതേ കല്ലറയില്‍ തന്നെ ഗോപന്‍ സ്വാമിയുടെ മൃതദേഹം സമാധിയിരുത്താനാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തിൽ ദുരൂഹത ഏറെയായിരിരുന്നു എങ്കിലും ഗോപൻസ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.    

Also Read: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊന്നു; ആക്രമണം അയൽവാസികളുടെ തർക്കത്തിനിടെ

മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ എന്നാണ് റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.  

ഗോപൻ സ്വാമിയുടെ മരണം സ്വാഭാ​വികമെന്ന് വിലയിരുത്താനായിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര എസ് എച്ച് ഒ എസ് ബി പ്രവീൺ വ്യക്തമാക്കിയത്. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭ്യമായാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുളളുവെന്നും. കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്നും എസ് എച്ച് ഒ പറഞ്ഞു. 

ഇന്നലെ രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിക്കുന്ന നിലയിലായിരുന്നു. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News