തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടേത് സ്വഭാവിക മരണമെന്ന് പ്രാഥമിക റിപ്പോർട്ട്. നെയ്യാറ്റിൻകരയിലെ ഗോപൻസ്വാമിയുടെ ഇൻക്വസ്റ്റിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പോലീസിന് കൈമാറി. റിപ്പോർട്ടിലെ കൂടുതൽ കാര്യങ്ങൾ പുറത്ത് വന്നിട്ടില്ല.
പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കല്ലറയ്ക്കുള്ളിൽ നിന്ന് പുറത്തെടുക്കുന്ന സമയം തിരിച്ചറിയാൻ കഴിയുന്ന വിധത്തിലായിരുന്നു മൃതദേഹം. ഗോപൻ സ്വാമിയുടെ മുഖം തിരിച്ചറിയാൻ കഴിയുന്ന തരത്തിലായിരുന്നുവെന്നും ശരീരം മുഴുവൻ തുണികൊണ്ട് പൊതിഞ്ഞ നിലയിൽ ആയിരുന്നുവെന്നും നഗരസഭാ കൗൺസിലറായ പ്രസന്നകുമാർ പറഞ്ഞു.
ആർഡിഒയുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. കല്ലറയ്ക്കുള്ളിൽ ഇരിക്കുന്ന നിലയിലായിരുന്നു ഗോപൻ സ്വാമിയുടെ മൃതദേഹം. അകത്ത് നിറയെ ഭസ്മം ആയിരുന്നു. പൂജാദ്രവ്യങ്ങളും നിറച്ച നിലയിലായിരുന്നു. മുഖം തിരിച്ചറിയാനാകുന്ന അവസ്ഥയിലായിരുന്നു. ശരീരം മുഴുവൻ തുണി കൊണ്ട് പൊതിഞ്ഞാണ് വച്ചിരുന്നത്. കർപ്പൂരത്തിന്റെ മണവും ഉണ്ടായി. വായ തുറന്ന നിലയിലായിരുന്നുവെന്നും വായ്ഭാഗത്ത് മാത്രം നിറവ്യത്യാസം ഉണ്ടായിരുന്നതായും നഗരസഭ കൗൺസിലർ പറഞ്ഞു.
ALSO READ: നെയ്യാറ്റിൻകരയിലെ സമാധി പൊളിക്കും; കുടുംബത്തിൻറെ ഹർജി തള്ളി ഹൈക്കോടതി
വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഗോപൻ സ്വാമിയുടെ സമാധി പൊളിച്ചുതുടങ്ങിയത്. സബ് കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കല്ലറ പൊളിച്ചത്. സ്ലാബ് മാറ്റിയതിന് പിന്നാലെ കല്ലറയ്ക്കുള്ളിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ നെഞ്ച് വരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചിരുന്നു. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി.
മൃതദേഹം പൂർണമായും അഴുകിയിട്ടില്ലാത്തതിനാൽ പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗോപൻ സ്വാമിയുടെ മകനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുന്നതിന് മുൻപ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപൻ സ്വാമിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. കുടുബാംഗങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതായി സബ് കളക്ടർ ഒവി ആൽഫ്രഡ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.