ഇടുക്കി: കോവിഡ് ബാധയ്ക്ക് പിന്നാലെ ഇരട്ടകുട്ടികളെ പ്രസവിച്ച് യുവതി മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു ആണ് മരിച്ചത്. ഒൻപത് മാസം ഗർഭിണിയായ കൃഷ്‌ണേന്ദുവിനെ ആരോഗ്യ നില മോശമായതിനെ തുടന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരമായതിനാൽ മുള്ളരിങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും മാറ്റി. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കൃഷ്‌ണേന്ദുവിനിം കോവിഡും, ന്യുമോണിയയും ഉണ്ടെന്നും കണ്ടെത്തിയത്. ഒക്ടോബർ പത്തിനായിരുന്നു കൃഷ്ണേന്ദുവിൻറെ പ്രസവ തീയതി നിശ്ചയിച്ചത്.
പ്രസവ തീയ്യതിവരെയും കാത്തിരിക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ഡോക്ടർമാർ വെള്ളിയാഴ്‌ച്ച തന്നെ ശസ്ത്രക്രിയയിലൂടെ ഒൻപത് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ പുറത്തെടുത്തത്. പ്രസവത്തെ തുടർന്ന് രണ്ട് കുഞ്ഞുങ്ങളേയും വെന്റിലേറ്ററിലേക്ക് മാറ്റി. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്.
പക്ഷെ പ്രസവത്തിന് പിന്നാലെ കൃഷ്ണേന്ദുവിൻറെ ആരോഗ്യ നില വഷളാവുകയും ശനിയാഴ്‌ച്ച ഏഴ് മണിയോടെ കൃഷ്‌ണേന്ദു മരിക്കുകയുമായിരുന്നു. ഒരു വർഷം മുൻപായിരുന്നു സിജുവിന്റേയും കൃഷ്‌ണേന്ദുവിന്റേയും വിവാഹം. സംസ്കാരം കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...