COVID -19: സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകളില്ല, അതീവജാഗ്രത തുടരണ൦, മുഖ്യമന്ത്രി

കൊ​റോ​ണ വൈറസ് വ്യാ​പ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഗൗ​ര​വ സ്ഥി​തി തു​ട​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

Last Updated : Mar 17, 2020, 08:23 PM IST
COVID -19: സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകളില്ല, അതീവജാഗ്രത തുടരണ൦, മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈറസ് വ്യാ​പ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഗൗ​ര​വ സ്ഥി​തി തു​ട​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

കേ​ര​ള​ത്തി​ല്‍ ഇ​ന്ന് പു​തി​യ കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല എങ്കിലും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രോ​ഗ​വ്യാ​പ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന നേ​രി​യ ജാ​ഗ്ര​ത കു​റ​വ് പോ​ലും ഉ​ണ്ടാ​ക​രു​തെ​ന്നും എ​ല്ലാ മേ​ഖ​ല​യി​ലും അതീവ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും മുഖ്യമന്ത്രി നി​ര്‍​ദേ​ശി​ച്ചു.

സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഇപ്പോള്‍ 18,011 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 268 പേ​ര്‍ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 5,372 പേ​രാ​ണ് ഇ​ന്നു മു​ത​ല്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രി​ല്‍ രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​ണെ​ന്നും പ്രാ​യ​മാ​യ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ സം​വി​ധാ​ന​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രോഗം പ്രതിരോധിക്കാന്‍ നിയമം കൈയ്യിലെടുക്കരുതെന്നും, മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ കേരളത്തില്‍ വിദേശ സഞ്ചാരികള്‍ക്ക് നേരെ മോശം പെരുമാറ്റം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദേശ വിനോദസഞ്ചാരികളോട് മാന്യമായി പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ, കൊറോണ വൈറസ് വ്യാപനം തടയാന്‍ സഹായിക്കുന്നതിനും, ഉപദേശിക്കാനുമായി വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Trending News