ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ മേഖലകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ ഏറെ പ്രസിദ്ധമാണ്.
പരസ്പര സ്‌നേഹത്തിന്റേയും ബഹുമാനത്തിന്റേയും അടിസ്ഥാനത്തില്‍ നില കൊള്ളുന്ന ബന്ധമാണ് ദാമ്പത്യ ജീവിതമെന്ന് ചാണക്യൻ പറയുന്നു.
കാലങ്ങള്‍ എത്ര കഴിഞ്ഞാലും ദാമ്പത്യജീവിതം മങ്ങാതെ നില്‍ക്കാന്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കാൻ ചാണക്യൻ നൽകുന്ന പാഠങ്ങൾ ഇതാ...
ചാണക്യൻ ത്നറെ നീതി ശാസ്ത്രത്തിൽ വിവാഹത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും ചില കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. ദാമ്പത്യത്തില്‍ പരസ്പരം സ്‌നേഹവും സന്തോഷവും ഉറപ്പാക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പരസ്പര ബഹുമാനുമാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനം. പങ്കാളികൾ പരസ്പരം ബഹുമാനിക്കുക. ഈഗോയ്ക്ക് സ്ഥാനം കൊടുക്കാതിരിക്കുക. അനാദരവോ വിവേചനമോ കാണിക്കുന്നത് ജീവിതത്തില്‍ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും ചാണക്യൻ പറയുന്നു.
ജീവിതത്തിലെ പ്രയാസകരമായ സന്ദർങ്ങളിലോ, മറ്റ് പ്രധാനപ്പെട്ട സമയങ്ങളിലോ നിങ്ങളുടെ പങ്കാളിയുടെ അഭിപ്രായം ആരായുകയും അതിന് പ്രാധാന്യം നല്‍കുകയും ചെയ്യുക. ഇത്തരത്തിൽ അവരുടെ അഭിപ്രായം കൂടി അറിഞ്ഞിരിക്കുന്നത് ഫലപ്രദമായ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ബന്ധത്തിന്റെ തീവ്രത വർധിപ്പിക്കാനും സഹായിക്കുന്നു.
പൊതുസ്ഥലത്ത് വച്ച് പരസ്പരം അപമാനിക്കരുത്. എന്തെങ്കിലും തെറ്റ് പങ്കാളിയുടെ ഭാഗത്ത് നിന്ന് സംഭവിച്ചാലും സ്ഥലസാഹചര്യങ്ങള്‍ മനസ്സിലാക്കി മാത്രമേ അവരെ ഉപദേശിക്കാനോ കാര്യങ്ങള്‍ പറയാനോ പാടുകയുള്ളൂ.
വിവാഹത്തോടെ സ്വാതന്ത്ര്യമില്ലാതാാവുന്നു എന്നൊരു ധാരണയുണ്ട്. അത്തരം അവസ്ഥകളില്‍ നിന്ന് മോചനം നല്‍കുന്നതിനും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നതിനും വേണ്ടി പങ്കാളികള്‍ പരസ്പരം ശ്രദ്ധിക്കണം.
സ്വാതന്ത്ര്യം ആരും തരേണ്ടതോ, കൊടുക്കേണ്ടതോ അല്ലെന്ന സത്യം ഉൾക്കൊള്ളുക. പരസ്പര ധാരണയും സ്വാതന്ത്ര്യവും ദാമ്പത്യത്തില്‍ അടിസ്ഥാനമായി വേണ്ട കാര്യങ്ങളാണെന്ന് ചാണക്യന്‍ പറയുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)