Road Accident: കോൺ​ഗ്രസ് നേതാവ് പിവി മോഹനൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

PV Mohanan: അപകടത്തിൽ മോഹനന്റെ കാലിനു ഒടിവുണ്ട് കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2025, 09:22 AM IST
  • എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരിക്ക്
  • ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം നടന്നത്
  • മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു
Road Accident: കോൺ​ഗ്രസ് നേതാവ് പിവി മോഹനൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

കോട്ടയം: എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരിക്ക്. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം നടന്നത്. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പൊന്നുമില്ല!

പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  മോഹനന്റെ കാലിന് ഒടിവുണ്ടെന്നാണ് റിപ്പോർട്ട്.  അപകടത്തിൽ കാറിന്റെ ഡ്രൈവർക്കും പരിക്കേട്ടിട്ടുണ്ട്. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടം. 

നേതാക്കൾ ഇന്ന് പാലായിലേക്ക് പോകുന്നതിനാൽ  സംയുക്ത വാർത്ത സമ്മേളനം മാറ്റിവെച്ചിട്ടുണ്ട്. ദീപ ദാസ് മുൻഷി അടക്കം ഉള്ള നേതാക്കൾ പാലായിലേക്ക് പുറപ്പെട്ടു.

Also Read: ശിവ കൃപയാൽ ഇവർക്കിന്ന് നേട്ടങ്ങൾ മാത്രം, നിങ്ങളും ഉണ്ടോ?

പാറശാല ഷാരോൺ രാജ് വധക്കേസിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന്; വിധികേൾക്കാൻ ഷാരോണിന്റെ കുടുംബവും എത്തും

പാറശാല ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ കോടതി ഇന്ന് വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇന്ന് പതിനൊന്ന് മണിയോടെ കേസിൽ കോടതി നടപടികൾ ആരംഭിക്കക്കും.  വിധി കേൾക്കാൻ ഷാരോണിന്റെ കുടുംബവും കോടതിയിൽ എത്തും എന്നാണ് റിപ്പോർട്ട്.  

വിധി പ്രസ്താവനയ്ക്ക് മുന്നേയുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. 

Also Read: മേട രാശിക്കാർക്ക് വെല്ലുവിളികൾ ഏറും, മീന രാശിക്കാർക്ക് വരുമാനം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!

ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും അതുകൊണ്ടുതന്നെ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഗ്രീഷ്മയുടെ പ്രായം പരിഗണിച്ചു പരമാവധി  ശിക്ഷാ ഇളവ് നൽകണമെന്ന് പ്രതിഭാഗവും വാദിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.  പ്രതിയായ ഗ്രീഷ്മയ്ക്ക് പറയാനുള്ളത് കോടതിയിൽ എഴുതി നൽകിയിട്ടുണ്ട്. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകിയതാണ് കേസ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News