Kolkata Rape - Murder Case: സ്വകാര്യഭാ​ഗങ്ങളിലടക്കം 14 മുറിവുകൾ, നേരിട്ടത് അതിക്രൂര പീഡനം; രാജ്യത്തെ നടുക്കിയ കൊല്‍ക്കത്ത ബലാത്സംഗ കൊല, ശിക്ഷാവിധി ഇന്ന്

Kolkata Rape - Murder Case:  ഭാരതീയ ന്യായ സംഹിത 64-ാം വകുപ്പ് പ്രകാരം 10 വർഷത്തിൽ കുറയാത്തതും 66-ാംവകുപ്പ് പ്രകാരം 25 വർഷമോ അല്ലെങ്കിൽ വധശിക്ഷയോ ലഭിച്ചേക്കാം. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2025, 09:54 AM IST
  • കൊൽക്കത്ത കൊലപാതക കേസിലെ ശിക്ഷാ വിധി ഇന്ന്
  • സീൽദായിലെ അഡീഷണൽ സെഷൻസ് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു
  • പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം
Kolkata Rape - Murder Case: സ്വകാര്യഭാ​ഗങ്ങളിലടക്കം 14 മുറിവുകൾ, നേരിട്ടത് അതിക്രൂര പീഡനം; രാജ്യത്തെ നടുക്കിയ കൊല്‍ക്കത്ത ബലാത്സംഗ കൊല, ശിക്ഷാവിധി ഇന്ന്

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി സ‍ഞ്ജയ് റോയിയുടെ ശിക്ഷ ഇന്ന് വിധിക്കും. വെള്ളിയാഴ്ച കൊൽക്കത്ത സീൽദായിലെ അഡീഷണൽ സെഷൻസ് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ഭാരതീയ ന്യായ സംഹിത 64-ാം വകുപ്പ് പ്രകാരം 10 വർഷത്തിൽ കുറയാത്തതും 66-ാംവകുപ്പ് പ്രകാരം 25 വർഷമോ അല്ലെങ്കിൽ വധശിക്ഷയോ ലഭിച്ചേക്കാം. അതേസമയം താൻ നിരപരാധിയാണെന്നും പോലീസ് തന്നെ കുടുക്കിയതാണെന്നുമാണ് പ്രതിയുടെ വാദം. യഥാർഥ പ്രതികൾ കാണാമറയത്താണെന്നും സഞ്ജയ് റോയിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

Read  Also: കോൺ​ഗ്രസ് നേതാവ് പിവി മോഹനൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

എന്നാൽ പ്രതി സഞ്ജയ് റോയ് ഡോക്ടറെ ആക്രമിച്ചതും ലൈം​ഗീകമായി പീഡിപ്പിച്ചതും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്നതാണ് ഫൊറൻസിക് തെളിവുകളെന്ന് കോടതി പറ‍ഞ്ഞു. കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് കൊൽക്കത്തയിലെ വിചാരണ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒമ്പതിനാണ് ആർജി കാർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വച്ച് യുവ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സഞ്ജയ് റോയിയെ അറസ്റ്റ്  ചെയ്യുകയായിരുന്നു. സിബിഐയാണ് കേസന്വേഷിച്ചത്.

കൊലപാതക സമയത്ത് മെഡിക്കൽ കോളജ് പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷും കൊൽക്കത്ത മുൻ പൊലീസ് ഓഫീസർ അഭിജിത്ത് മൊണ്ഡലും കേസിൽ പ്രതി ചേർക്കപ്പെട്ടു. തുടർന്ന് സീൽദാ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു.

കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നാണ് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലായ സന്ദീപ് ഘോഷിനെതിരായ ആരോപണം. മൃതദേഹം കണ്ടെത്തിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നതാണ് കൊൽക്കത്ത മുൻ പൊലീസ് ഓഫീസർ അഭിജിത്ത് മൊണ്ഡലിനെതിരായ ആരോപണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News