കൊളാജൻ ഉൽപാദനം കുറയുന്നതാണ് മുഖത്ത് ചുളിവുകളും വരകളും വീഴുന്നതിന്റെ പ്രധാന കാരണം.
കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്നു. അത്തരത്തിലുള്ള ചില പഴവർഗങ്ങളെ പരിചയപ്പെട്ടാലോ..
പൈനാപ്പിളിലെ വിറ്റാമിന്‍ സി കൊളാജൻ ഉല്‍പാദിപ്പിക്കാനും ചര്‍മ്മത്തിലെ യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നു.
മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും മുഖത്തെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു പഴവർഗമാണ് ഓറഞ്ച്. ഇവ ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്തി ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കുന്നു.
തണ്ണിമത്തന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിൻ സിയാൽ സമ്പന്നമായ കിവിയും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.
ആപ്പിളിൽ അമിനോ ആസിഡും മറ്റ് വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റകളും അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉല്‍പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)