ആർഡിഒ കോടതിയിൽ നിന്ന് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട സംഭവം; അന്വേഷണം ശക്തമെന്ന് സബ് കളക്ടർ സീ മലയാളം ന്യൂസിനോട്

ജീവനക്കാരുടെ പങ്ക് വെളിവാക്കുന്ന രീതിയിലാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട സംഭവത്തിലുള്ള അന്വേഷണം നടക്കുന്നത്. 2009 മുതൽ 2022 വരെ ഇവിടെ ജോലിചെയ്തിരുന്ന സൂപ്രണ്ടുമാരെ ചോദ്യം ചെയ്യുകയെന്നുള്ളതാണ് ഇതിൽ പ്രധാനം. മോഷണം സംബന്ധിച്ചുള്ള അടയാളങ്ങളോ പാടുകളോ ഇല്ലാതെയാണ് ആർഡിഒ കോടതിയിൽ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

Written by - Abhijith Jayan | Edited by - Priyan RS | Last Updated : Jun 2, 2022, 02:28 PM IST
  • ജീവനക്കാർ ഉൾപ്പെട്ടതായി വിവരമുണ്ടോയെന്നതിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം പറയാമെന്നും സബ് കളക്ടർ വ്യക്തമാക്കി.
  • 66 പവൻ സ്വർണ്ണം, 125 ഗ്രാം വെള്ളി, 47,500 രൂപ എന്നിവയാണ് ആർഡിഒ കോടതിയിൽ നിന്ന് മോഷണം പോയത്.
  • തൊണ്ടിമുതലുകൾ നഷ്ടപ്പെടുന്ന സാഹചര്യം ഗുരുതര സ്വഭാവമുള്ളതാണെന്നും സബ് കളക്ടർ പറയുന്നു.
ആർഡിഒ കോടതിയിൽ നിന്ന് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട സംഭവം; അന്വേഷണം ശക്തമെന്ന് സബ് കളക്ടർ സീ മലയാളം ന്യൂസിനോട്

തിരുവനന്തപുരം: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലുള്ള ആർഡിഒ കോടതിയിൽ നിന്ന് സ്വർണവും പണവും അടങ്ങിയ തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമായി പുരോഗമിക്കുന്നതായി സബ്കളക്ടർ എം.എസ്.മാധവിക്കുട്ടി സീ മലയാളം ന്യൂസിനോട്. കളക്ടറുടെ നിർദ്ദേശാനുസരണം സബ്കളക്ടർ, എഡിഎം, ഡെപ്യൂട്ടി കളക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണമാണ് നടക്കുന്നത്. സമാന്തരമായ രീതിയിലുള്ള പൊലീസ് അന്വേഷണവും സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. 

സംഭവത്തിൽ  ജീവനക്കാർ ഉൾപ്പെട്ടതായി വിവരമുണ്ടോയെന്നതിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം പറയാമെന്നും സബ് കളക്ടർ വ്യക്തമാക്കി. ജീവനക്കാരുടെ പങ്ക് വെളിവാക്കുന്ന രീതിയിലാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട സംഭവത്തിലുള്ള അന്വേഷണം നടക്കുന്നത്. 2009 മുതൽ 2022 വരെ ഇവിടെ ജോലിചെയ്തിരുന്ന സൂപ്രണ്ടുമാരെ ചോദ്യം ചെയ്യുകയെന്നുള്ളതാണ് ഇതിൽ പ്രധാനം. മോഷണം സംബന്ധിച്ചുള്ള അടയാളങ്ങളോ പാടുകളോ ഇല്ലാതെയാണ് ആർഡിഒ കോടതിയിൽ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തൊണ്ടിമുതലുകൾ നഷ്ടപ്പെടുന്ന സാഹചര്യം ഗുരുതര സ്വഭാവമുള്ളതാണെന്നും സബ് കളക്ടർ പറയുന്നു.

Read Also: Rahul Missing Case: അത് രാഹുലോ? മുംബൈയിൽ നിന്നെത്തിയ ആ കത്ത് നൽകുന്ന പ്രതീക്ഷകൾ

66 പവൻ സ്വർണ്ണം, 125 ഗ്രാം വെള്ളി, 47,500 രൂപ എന്നിവയാണ് ആർഡിഒ കോടതിയിൽ നിന്ന് മോഷണം പോയത്. മുൻപ് നടന്ന കേസുമായി ബന്ധപ്പെട്ട് അവകാശികളിൽ ഒരാൾ തൊണ്ടിമുതൽ ലഭിക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നു. സബ്കളക്ടർ അപേക്ഷ പരിശോധിച്ച് ആർഡിഒ കോടതിയിൽ നിന്ന് സാധനങ്ങൾ ലഭ്യമാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് വൻ കവർച്ച നടന്നതായി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. നിരവധി ഓഫീസുകളും കെട്ടിടങ്ങളും പ്രവർത്തിക്കുന്ന സുരക്ഷാ മേഖലയിൽ മോഷ്ടാവ് കടന്നുകയറിയതിൻ്റെ പ്രകടമായ തെളിവുകൾ ഇല്ലാതായതോടെയാണ് അന്വേഷണം ഉദ്യോഗസ്ഥരിലേക്ക് വഴിമാറുന്നത്. 

നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം സീ മലയാളം ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ റവന്യൂ ഡിവിഷണൽ ഓഫീസിലാണ് കോടതി പ്രവർത്തിക്കുന്നത്. ഇവിടെ നടത്തിയ പരിശോധനയിലാണ്  തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ പോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ മരിച്ചവരുടെ ഇൻക്വസ്റ്റ് നടത്തിയ ശേഷം അവരുടെ ആഭരണങ്ങൾ പൊലീസ് ആർഡിഒ കോടതിക്ക് കൈമാറും. 

Read Also: ജമ്മുകശ്മീരിൽ ബാങ്ക് മാനേജരെ ഭീകരർ വെടിവെച്ച് കൊന്നു

പിന്നീട്, മരിച്ചവരുടെ അവകാശികൾ ആർഡിഒക്ക് അപേക്ഷ നൽകുമ്പോൾ കൃത്യമായ അർഹത പരിശോധിച്ച് സിആർപിസി 174 പ്രകാരമുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയാണ്  ഇത് തിരിച്ച് നൽകാറുള്ളത്. കൊലപാതക കേസുകളിൽ ആഭരണങ്ങൾ ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്കോ മജിസ്ട്രേറ്റ് കോടതിയിലേക്കാ കൈമാറുകയും ചെയ്യും. സംഭവത്തിൽ ഓരോ ദിനം കഴിയുന്തോറും കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നത്. ആഭ്യന്തര അന്വേഷണവും പൊലീസ് അന്വേഷണവും ഒരേസമയം നടത്തുന്നതിനു പുറമേ വിജിലൻസ് അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം റവന്യൂ മന്ത്രിയും ഉത്തരവിട്ടിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News