ജീവനക്കാരുടെ പങ്ക് വെളിവാക്കുന്ന രീതിയിലാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട സംഭവത്തിലുള്ള അന്വേഷണം നടക്കുന്നത്. 2009 മുതൽ 2022 വരെ ഇവിടെ ജോലിചെയ്തിരുന്ന സൂപ്രണ്ടുമാരെ ചോദ്യം ചെയ്യുകയെന്നുള്ളതാണ് ഇതിൽ പ്രധാനം. മോഷണം സംബന്ധിച്ചുള്ള അടയാളങ്ങളോ പാടുകളോ ഇല്ലാതെയാണ് ആർഡിഒ കോടതിയിൽ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ 581.48 ഗ്രാം സ്വർണം, 140.5 ഗ്രാം വെളളി, 47500 രൂപ എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന ആരോപണം അന്വേഷിക്കുന്നതിനാണ് വിജിലന്‍സിന് ശൂപാര്‍ശ നല്‍കിയത്.
ആർഡിഒ കോടതിയിൽ എല്ലാ വർഷങ്ങളിലും ഓഡിറ്റ് നടത്തേണ്ടതുണ്ട്. എന്നാൽ, ആഭ്യന്തര അന്വേഷണത്തിൽ ഇത് നടക്കുന്നില്ലെന്നും കഴിഞ്ഞ കുറേ നാളുകളായി നിരവധി തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. വരുംദിവസങ്ങളിലും അന്വേഷണം നടക്കും. അന്വേഷണം പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാമെന്നും കമ്മീഷണർ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.