തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ പ്രതിയായ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് ഡിവൈഎസ്പി ജോൺസൺ. ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നത് പ്രസക്തമായ കാര്യമല്ല. ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത ഒരാൾ വളരെ ആസൂത്രിതമായി കുറ്റം നടത്തി എന്നതാണ് പ്രസക്തമായ കാര്യമെന്ന് ഡിവൈഎസ്പി പ്രതികരിച്ചു.
ഷാരോണില്‍ നിന്നും ഒരു ബ്ലാക്ക്‌മെയിലും ഉണ്ടായിട്ടില്ല. വിവാഹ നിശ്ചയം കഴിഞ്ഞിട്ടും ഷാരോണുമായി രാത്രിയില്‍ മണിക്കൂറുകളോളം ഗ്രീഷ്മ സംസാരിച്ചിട്ടുണ്ട്. പിടിച്ചുനില്‍ക്കാനാകാതെ ഉത്തരം മുട്ടിയപ്പോഴാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചതെന്നും ഡിവൈഎസ്പി പറഞ്ഞു.
തെളിവ് നശിപ്പിക്കുന്നതിനും മറച്ച് വെക്കുന്നതിനും അന്വേഷണം തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടി എല്ലാ തരത്തിലുള്ള ബുദ്ധിയും പ്രതി ഉപയോഗിച്ചിട്ടുണ്ട്. ശിക്ഷ ഇളവുചെയ്താൽ ഭാവിയിൽ മറ്റു കുറ്റകൃത്യത്തിനുള്ള അവസരമാണ് ഒരുക്കികൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷാരോൺ വധക്കേസിൽ സമൂഹത്തിന് നല്ല സന്ദേശം ലഭിക്കത്തക്ക വിധത്തിലുള്ള വിധിപ്രസ്താവം കോടതിയില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ വിനീത് കുമാര്‍ പ്രതികരിച്ചു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം തെളിഞ്ഞതാണെന്നും ഷാരോണിനെ മാത്രമല്ല, പ്രണയമെന്ന സങ്കല്‍പത്തെ തന്നെ പ്രതി ഗ്രീഷ്മ കൊലചെയ്തെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ജനുവരി 20ാം തീയതിയാണ് കേസിൽ ശിക്ഷ വിധിക്കുക. നെയ്യാറ്റിൻകര അഡീഷണല്‍ സെഷന്‍സ് കോടതിയിൽ അന്തിമവാദം പൂർത്തിയായി.
ഗ്രീഷ്മ ദയ അർഹിക്കുന്നില്ലെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടത്തിയത്. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂവെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
അതേസമയം തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായമെന്നും പഠിക്കണമെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചു. ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാതലമെന്ന് പ്രതിഭാഗം വാദിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറാൻ ഗ്രീഷ്മ ആഗ്രഹിച്ചപ്പോൾ ഷാരോൺ പിന്തുടർന്ന് ശല്യപ്പെടുത്തി. സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചു. നഗ്നചിത്രങ്ങൾ കാട്ടി ഭീക്ഷണിപ്പെടുത്തി. സ്ത്രീക്ക് സഹിക്കാവുന്നതിന് അപ്പുറമെന്നും പ്രതിഭാഗം വാദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.