Pune Narayangaon Accident: നി‍ർത്തിയിട്ടിരുന്ന ബസിലേക്ക് മിനിവാൻ ഇടിച്ചുകയറി; മഹാരാഷ്ട്രയിൽ 9 പേർക്ക് ദാരുണാന്ത്യം

Pune Narayangaon Accident:  മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിലേക്ക് മിനിവാൻ ഇടിച്ചുകയറുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 17, 2025, 03:11 PM IST
  • പൂനെ നാസിക് ദേശീയ പാതയിലുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു
  • വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം
Pune Narayangaon Accident: നി‍ർത്തിയിട്ടിരുന്ന ബസിലേക്ക് മിനിവാൻ ഇടിച്ചുകയറി; മഹാരാഷ്ട്രയിൽ 9 പേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്ര: പൂനെ നാസിക് ദേശീയ പാതയിലുണ്ടായ അപകടത്തിൽ 9 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിൽ പൂനെ നാസിക് ദേശീയപാതയിൽ നാരായൺ ഗാവിന് സമീപത്ത് വച്ചുണ്ടായ അപകടത്തിലാണ് 9 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തത്.  

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ബസിലേക്ക് മിനിവാൻ ഇടിച്ചുകയറുകയായിരുന്നു. നാലു സ്ത്രീയും നാല് പുരുഷനും ഒരു കുട്ടിയുമാണ് മരിച്ചത്.

Read Also: 'നാട് ഒന്നാകെ ഉമയ്ക്ക് ഒപ്പമുണ്ടായിരുന്നു'; എംഎൽഎയെ സന്ദർശിച്ച് മുഖ്യമന്ത്രി

മിനി വാനിന്റെ പുറകിൽ ട്രക്ക് ഇടിക്കുകയായിരുന്നു. പിന്നാലെ മിനിവാൻ നിർത്തിയിട്ടിരുന്ന ബസിലേക്ക് ഇടിച്ചുകയറി. മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിന്റെ പിന്നിൽ വലത് ഭാഗത്തായാണ് മിനിവാൻ ഇടിച്ച് കയറിയത്.

മിനിവാനിലുണ്ടായിരുന്ന യാത്രക്കാരാണ് അപകടത്തിൽ മരിച്ചത്. മിനിവാൻ പൂർണമായും തകർന്ന നിലയിലാണ്. മരിച്ചവരിൽ രണ്ട് പേരെ തിരിച്ചറിയാൻ സാധിച്ചതായാണ് വിവരം. നാട്ടുകാരുടെ കൂടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News