Chendamangalam triple murder: വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം; ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു, നാടിനെ ഞെട്ടിച്ച് ചേന്ദമം​ഗലം കൂട്ടക്കൊല

Chendamangalam triple murder case: കയ്യിലിരുന്ന ഇരുമ്പ് വടി കൊണ്ട് വേണു, ഭാര്യ ഉഷ, മകൾ വിനീഷ, മരുമകൻ ജിതിൻ എന്നിവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 17, 2025, 09:05 AM IST
  • ജിതിൻ ഒഴികെ മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു
  • വീട്ടിൽ തന്നെ ഉണ്ടായിരുന്ന ജിതിന്റെ മക്കളെ ഇയാൾ ഉപദ്രവിച്ചില്ല
  • കൊല നടത്തിയ ശേഷം ജിതിന്റെ സ്കൂട്ടറിലാണ് പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്
Chendamangalam triple murder: വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം; ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു, നാടിനെ ഞെട്ടിച്ച് ചേന്ദമം​ഗലം കൂട്ടക്കൊല

കൊച്ചി: വടക്കൻ പറവൂർ ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ഋതുവും കൊല്ലപ്പെട്ട കുടുംബവും തമ്മിൽ കൊലപാതകത്തിന് മുൻപ് വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കമുണ്ടായതാണ് വിവരം.

വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നുവെന്ന് പറഞ്ഞാണ് ഋതു ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. ഇയാളുടെ കയ്യിൽ ഈ സമയം ഇരുമ്പ് വടി ഉണ്ടായിരുന്നു. ഇതിനിടെ ഋതു ഭീഷണിപ്പെടുത്തുന്നത് വേണുവിന്റെ മകൾ വിനീഷ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. ഇതോടെ വിനീഷയുടെ ഫോൺ ഇയാൾ ബലം പ്രയോ​ഗിച്ച് കൈക്കലാക്കി.

ഇതിന് പിന്നാലെയാണ് കയ്യിലിരുന്ന ഇരുമ്പ് വടി കൊണ്ട് വേണു, ഭാര്യ ഉഷ, മകൾ വിനീഷ, മരുമകൻ ജിതിൻ എന്നിവരെ തലയ്ക്കടിച്ചത്. ജിതിൻ ഒഴികെ മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വീട്ടിൽ തന്നെ ഉണ്ടായിരുന്ന ജിതിന്റെ മക്കളെ ഇയാൾ ഉപദ്രവിച്ചില്ല. കൊല നടത്തിയ ശേഷം ജിതിന്റെ സ്കൂട്ടറിലാണ് പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.

ALSO READ: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊന്നു; ആക്രമണം അയൽവാസികളുടെ തർക്കത്തിനിടെ

എന്നാൽ, വടക്കേക്കര സ്റ്റേഷനിലെ പോലീസുകാർ ആ വഴി വരികയും സ്ഥിരം കുറ്റവാളിയായ ഋതുവിനെ കണ്ട് സംശയം തോന്നി ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വടക്കേക്കര പോലീസ് സ്റ്റേഷനിലേക്ക് ഇയാളെ ചോദ്യം ചെയ്യാനായി എത്തിച്ചു.

കൊല്ലപ്പെട്ട വേണു, ഉഷ, വിനീഷ എന്നിവരുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. തലയ്ക്ക് ​ഗുരുതര പരിക്കേറ്റ ജിതിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഋതു ലഹരിക്കടിമയാണെന്നും മയക്കുമരുന്നിന്റെ ലഹരിയിലാണ് കൂട്ടക്കൊല നടത്തിയതെന്നുമാണ് പോലീസ് നി​ഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News