തിരുവനന്തപുരം: വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ ഫല സൂചനകൾ എൽ.ഡി.എഫിന് അനുകൂലം അവസാന റിപ്പോർട്ടുകൾ പ്രകാരം നേമത്ത് കുമ്മനം രാജശേഖരൻറെ പ്രഭാവം തന്നെയെന്ന് പറയണം.
പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ 100-ൽ അധികം വോട്ടുകൾക്കാണ് കുമ്മനം മുന്നിലായത്. പോസ്റ്റൽ വോട്ടുകളുടെ ട്രെൻഡുകൾ എക്കാലത്തും എൽ.ഡി.എഫിന് അനുകൂലമായി തന്നെ നിന്നിട്ടുണ്ടാവും. ഇത്തവണ വോട്ടുകളുടെ എണ്ണം കൂടിയതിനാൽ അതെങ്ങനെ എന്നതാണ് ചോദ്യം.
അതേസമയം കഴക്കൂട്ടത്ത് കടകംപള്ളിയും ലീഡ് ചെയ്യുന്നതായാണ് വിവരം. ട്രെൻഡുകളുടെ മാറ്റം എന്തായാലും വരും മണിക്കൂറുകളിൽ പ്രതീക്ഷിക്കാം.
ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...