Saif Ali Khan Knife Attack: സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പിടിയിൽ; മുംബൈ പോലീസ് ചോദ്യം ചെയ്യുന്നു

Saif Ali Khan attack suspect arrested: മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് സെയ്ഫ് അലി ഖാൻ. ആറ് കുത്തുകളാണ് സെയ്ഫിന്റെ ശരീരത്തിലേറ്റത്.

Written by - Zee Malayalam News Desk | Last Updated : Jan 17, 2025, 01:23 PM IST
  • പ്രതിയെ പോലീസ് ചോദ്യം ചെയ്യുകയാണ്
  • 20 സംഘങ്ങളായി തിരിഞ്ഞതാണ് പോലീസ് അന്വേഷണം നടത്തിയത്
Saif Ali Khan Knife Attack: സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പിടിയിൽ; മുംബൈ പോലീസ് ചോദ്യം ചെയ്യുന്നു

മുംബൈ: നടൻ സെയ്ഫ് അലി ഖാനെ ഫ്ലാറ്റിനുള്ളിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. മുംബൈ പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടി ബാന്ദ്ര സ്റ്റേഷനിൽ എത്തിച്ചുവെന്നാണ് റിപ്പോർട്ട്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

20 സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്. അക്രമത്തിന് ശേഷം പ്രതി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. അതേസമയം, മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ALSO READ: സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; സിസിടിവി ദൃശ്യം പുറത്ത്

ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നട്ടെല്ലിനടുത്തായി കുത്തേറ്റതിനെ തുടർന്ന് ഇന്നലെ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. കത്തിയുടെ ഭാ​ഗം നീക്കം ചെയ്തു. മറ്റ് പരിക്കുകളിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ ചെയ്തു. മോഷണ ശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്നാണ് സെയ്ഫ് അലി ഖാന്റെ മക്കളുടെ ആയ മലയാളി നേഴ്സ് ഏലിയാമ്മ ഫിലിപ്പ് പോലീസിന് മൊഴി നൽകിയത്.

ഇവരാണ് പ്രതിയെ ആദ്യം കണ്ടതും നേരിട്ടതും. സെയ്ഫ് അലി ഖാന്റെ ഇളയ മകനെ ആക്രമിക്കാനാണ് പ്രതി ശ്രമിച്ചത്. ചെറുക്കാൻ ശ്രമിച്ചതോടെ തന്നെയും ആക്രമിച്ചു. എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ പണം വേണമെന്ന് പറഞ്ഞു. എത്ര വേണമെന്ന് ചോദിച്ചപ്പോൾ ഒരു കോടിയെന്ന് പറഞ്ഞതായും ഏലിയാമ്മ പോലീസിൽ മൊഴി നൽകി. പ്രതിയെ കണ്ടാൽ തിരിച്ചറിയുമെന്നും ഏലിയാമ്മ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News