Omicron | ഒമിക്രോൺ വ്യാപനം; മുംബൈയിൽ കർശന നിയന്ത്രണം; നിയന്ത്രണങ്ങൾ ഇങ്ങനെ

ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മിക്ക സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങൾ നടപ്പാക്കിത്തുടങ്ങി.

Written by - Zee Malayalam News Desk | Last Updated : Jan 7, 2022, 08:45 AM IST
  • ഒമിക്രോൺ കേസുകൾ വർധിച്ചാലും നിലവിൽ ലോക്ക്ഡൗൺ ആസൂത്രണം ചെയ്തിട്ടില്ലെന്ന് കമ്മീഷണർ ഇഖ്ബാൽ സിംഗ് ചാഹൽ പറഞ്ഞു
  • ഒമിക്രോൺ വേരിയന്റിന്റെ പുതിയ കേസുകൾ കുതിച്ചുയർന്നിട്ടുണ്ടെങ്കിലും, അഞ്ച് ശതമാനം രോഗികൾക്ക് മാത്രമേ വൈദ്യസഹായം ആവശ്യമുള്ളൂ
  • മിക്കവരും വേഗത്തിൽ സുഖം പ്രാപിച്ചതായും ചാഹൽ പറഞ്ഞു
  • കൂടാതെ, മരണനിരക്ക് കുറവായിരുന്നു
Omicron | ഒമിക്രോൺ വ്യാപനം; മുംബൈയിൽ കർശന നിയന്ത്രണം; നിയന്ത്രണങ്ങൾ ഇങ്ങനെ

മുംബൈ: മുംബൈയിൽ കോവിഡ് രണ്ടാംതരം​ഗത്തിന് ശേഷം ഒഴിവാക്കിയ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ തീരുമാനിച്ച് അധികൃതർ. കോവിഡിന്റെ ഒമിക്രോൺ വകഭേദം വലിയ രീതിയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മിക്ക സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങൾ നടപ്പാക്കിത്തുടങ്ങി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ ഒമിക്രോൺ കേസുകളുടെ എണ്ണം വ്യാഴാഴ്ച രാവിലെ 500 ഓളം വർദ്ധിച്ച് 2,630 ആയി. മഹാരാഷ്ട്രയിലാണ് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 797 ഒമിക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി (465), രാജസ്ഥാൻ (236), കേരളം (234), കർണാടക (226), ഗുജറാത്ത് (204) എന്നീ സംസ്ഥാനങ്ങളിലും ഒമിക്രോൺ വ്യാപനം വേ​ഗത്തിലാണ്. തമിഴ്‌നാട്ടിലും ഒമിക്രോൺ വേരിയന്റിന്റെ നൂറിലധികം കേസുകളുണ്ട് (121). 94 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത തെലങ്കാനയിലും ഒമിക്രോൺ വ്യാപനം വേ​ഗത്തിലാണ്.

ALSO READ: India COVID Update : പിടിച്ച് നിർത്താനാവാത്തെ രാജ്യത്തെ കോവിഡ് രോഗബാധ; 90,928 പേർക്ക് കൂടി രോഗബാധ, രോഗബാധിതരുടെ എണ്ണത്തിൽ 56.5% വർധന

ഒമിക്രോൺ കേസുകളുടെ വർദ്ധനവിനിടയിൽ, വ്യാഴാഴ്ച 20,181 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ലോക്ക് ഡൗൺ നടപ്പാക്കാൻ പദ്ധതിയില്ലെന്ന് മുംബൈ മുനിസിപ്പൽ കമ്മീഷണർ ഇഖ്ബാൽ സിംഗ് ചാഹൽ പറഞ്ഞു. മുംബൈയിൽ ഇതിനകം തന്നെ വലിയ ആൾക്കൂട്ടങ്ങൾ ഒത്തുകൂടുന്നത് നിരോധിക്കുകയും വിവിധ ചടങ്ങഉുകളിൽ പങ്കെടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഒമിക്രോൺ കേസുകൾ വർധിച്ചാലും നിലവിൽ ലോക്ക്ഡൗൺ ആസൂത്രണം ചെയ്തിട്ടില്ലെന്ന് കമ്മീഷണർ ഇഖ്ബാൽ സിംഗ് ചാഹൽ ബ്ലൂംബെർഗ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒമിക്രോൺ വേരിയന്റിന്റെ പുതിയ കേസുകൾ കുതിച്ചുയർന്നിട്ടുണ്ടെങ്കിലും, അഞ്ച് ശതമാനം രോഗികൾക്ക് മാത്രമേ വൈദ്യസഹായം ആവശ്യമുള്ളൂ. മിക്കവരും വേഗത്തിൽ സുഖം പ്രാപിച്ചതായും ചാഹൽ പറഞ്ഞു. കൂടാതെ, മരണനിരക്ക് കുറവായിരുന്നു. ഡെൽറ്റ വകഭേദത്തേക്കാൾ പ്രതിദിന കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും മരണ നിരക്ക് കുറവാണെന്ന് ചാഹൽ പറഞ്ഞു.

ALSO READ: Covid ബാധിതനുമായി സമ്പർക്കം പുലർത്തിയാലും പരിശോധന ആവശ്യമില്ല, സത്യേന്ദ്ര ജെയിൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? അറിയാം

വ്യാഴാഴ്ച 15,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 80 രോഗികൾക്ക് മാത്രമാണ് ഓക്‌സിജൻ ബെഡ് ആവശ്യമായി വന്നത്. ഏകദേശം 35 പേർക്ക് മാത്രമേ തീവ്രപരിചരണം ആവശ്യമുള്ളൂവെന്ന് ചാഹൽ പറഞ്ഞു. നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് മുംബൈ മുനിസിപ്പൽ കമ്മീഷണർ ഇഖ്ബാൽ സിംഗ് ചാഹൽ ബുധനാഴ്ച പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News