Malavya Shash Rajayoga: ജ്യോതിഷപ്രകാരം പഞ്ചമഹാപുരുഷ രാജയോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാളവ്യ, ശശ് രാജയോഗങ്ങൾ.
Double Rajayoga: ഈ യോഗം രൂപപ്പെടുമ്പോൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷത്തിനും ഐശ്വര്യത്തിനും വിജയത്തിനും വഴിയൊരുക്കും.
Shash Malavya Rajayoga 2025: ജ്യോതിഷത്തിൽ ഒൻപത് ഗ്രഹങ്ങളും, ജാതകം, രാശികൾ എന്നിവയ്ക്കും വലിയ പ്രാധാന്യമാണുള്ളത്. ഒമ്പത് ഗ്രഹങ്ങളിൽ നീതിയുടെ ദേവനായ ശനിയുടെയും അസുരന്മാരുടെ ഗുരുവായ ശുക്രൻ്റെയും പങ്ക് വളരെ പ്രധാനമാണ്.
ഈ രണ്ട് ഗ്രഹങ്ങളും അവരുടെ ചലനം മാറുമ്പോഴെല്ലാം, ശുഭകരമായ രാജയോഗങ്ങളും, ശുഭ യോഗങ്ങളുമൊക്കെ രൂപപ്പെടുന്നു. ഈ ക്രമത്തിൽ ജനുവരി അവസാനം ഈ രണ്ട് ഗ്രഹങ്ങളും ശശ്, മാളവ്യ രാജയോഗങ്ങൾ സൃഷ്ടിക്കും.
നിലവിൽ നീതിയുടെയും ശിക്ഷയുടെയും ദേവനായ ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്. അതിലൂടെയാണ് ശശ് രാജയോഗം സൃഷ്ടിക്കുന്നത്. അതുപോലെ
സ്നേഹത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ഘടകമായ ശുക്രൻ ജനുവരി 28 ന് അതിൻ്റെ ഉന്നത രാശിയിൽ പ്രവേശിക്കും. 2025 മെയ് 31 വരെ ഈ രാശിയിൽ തുടരും. ഇതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും.
ഈ രണ്ട് രാജയോഗങ്ങളും പഞ്ചമഹാപുരുഷ രാജ്യയോഗങ്ങളിൽ ഒന്നായി കണക്കാക്കുന്നു എന്നതാണ് വലിയ പ്രത്യേകത. ഈ രണ്ടു രാജയോഗത്തിലൂടെ ചില രാശിക്കാരുടെ മാളവ്യവും ശശ് രാജയോഗവും 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
മകരം (Capricorn): ശശ് മാളവ്യ രാജയോഗം ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ. ഇതിലൂടെ മകരം രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം, തൊഴിൽ-വ്യാപാര രംഗത്ത് പുരോഗതി, ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധന, തൊഴിൽ രഹിതർക്ക് പുതിയ തൊഴിൽ, സാമ്പത്തിക സ്ഥിതി ശക്തമാകും. ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും.
കുംഭം (aquarius): ഈ രണ്ടു രാജയോഗവും കുംഭ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. അവിവാഹിതരുടെ വിവാഹാം നടക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം, വ്യക്തിത്വം മെച്ചപ്പെടും, ആത്മവിശ്വാസം വർദ്ധിക്കും, ബിസിനസ്സിലെ തടസ്സങ്ങൾ നീങ്ങും, ജോലി ചെയ്യുന്നവർക്കും സമയം അനുകൂലമായിരിക്കും
ഇടവം (Taurus): മാളവ്യ ശശ് രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും ഭാഗ്യ നേട്ടങ്ങൾ നൽകും. ജോലി-ബിസിനസിൽ പുരോഗതി, തൊഴിൽ രഹിതർക്ക് ജോലി, ജോലിക്കാർക്ക് പ്രമോഷൻ, ബിസിനസ്സിൽ പുതിയ എന്തെങ്കിലും ചെയ്യാൻ ആസൂത്രണം ചെയ്യുന്നത് വിജയം കൈവരിക്കും, കുടുംബവുമായി നല്ല സമയം ചെലവഴിക്കും, വരുമാനം വർദ്ധിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കും.
ജ്യോതിഷപ്രകാരം മാളവ്യ രാജയോഗം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരുടെ ജാതകത്തിലാണോ ശുക്രൻ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ കേന്ദ്ര ഗൃഹങ്ങളിൽ സ്ഥിതി ചെയ്യുന്നത് അതായത് 1, 4, 7 ഭാവങ്ങളിൽ ആണെങ്കിൽ. ജാതകത്തിൽ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ പത്താം ഭാവത്തിൽ ഇടവം, തുലാം, മീനം എന്നീ രാശികളിലാണെങ്കിൽ മാളവ്യ രാജയോഗം രൂപപ്പെടും. ഇത് പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായി കണക്കാക്കുന്നു.
പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നാണ് ശശ് രാജയോഗവും. ഏതെങ്കിലും ജാതകത്തിൽ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ ശനി കേന്ദ്രസ്ഥാനത്ത് നില്ക്കുമ്പോൾ, അതായത് ഏതെങ്കിലും ജാതകത്തിൽ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ 1, 4, 7, 10 ഭാവങ്ങളിൽ ശനിദേവൻ തുലാം, മകരം, കുംഭം എന്നീ രാശികളിൽ നിൽക്കുമ്പോഴാണ് ശശ് രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ ആ വ്യക്തി രാജാവിനെപ്പോലെ ജീവിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)