Toilet Flush: ഒരു ടോയ്ലറ്റ് ഫ്ളഷിന് എന്തിനാ 2 ബട്ടൺ? ഇതിന്റെ ഉപയോഗമെന്ത്?

Toilet Flush: ഒരു ടോയ്ലറ്റ് ഫ്ളഷിന് എന്തിനാ രണ്ടു ബട്ടൺ?

ടോയ്‌ലറ്റിന്റെ ഭാഗമായ ലിവര്‍ സ്‌റ്റൈല്‍ ഫ്‌ളഷ് സംവിധാനം ഇപ്പോള്‍ രണ്ടു ബട്ടണുകളോട് കൂടിയ സംവിധാനമായി മാറിയിട്ടുണ്ട്.

 

1 /5

ഇപ്പോഴത്തെ ടോയിലറ്റിന്റെ ഫ്‌ളഷില്‍ രണ്ട് ബട്ടണുകളാണ് ഉള്ളത്. അതില്‍ ഒന്ന് വലുതും ഒന്ന് ചെറുതമാണ്. രണ്ട് ബട്ടണുകളും ഒരേ കാര്യമാണ് ചെയ്യുന്നതെങ്കിലും ഒരു വ്യത്യാസമുണ്ട്.

2 /5

ഓരോ ബട്ടണുകളും പുറത്തേക്കുള്ള വാല്‍വുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും. രണ്ടു ബട്ടണുകളിലെയും വ്യത്യാസം കമോഡില്‍ നിന്ന് പുറത്തേക്ക് ഒഴുകാന്‍ ആവശ്യമായ വെള്ളത്തിന്റെ അളവിനെയാണ് സൂചിപ്പിച്ചിരിക്കുന്നത്.

3 /5

വലിയ ലിവര്‍ ആറ് മുതല്‍ ഒന്‍പത് ലിറ്റര്‍വെള്ളമായിരിക്കും ഫ്‌ളഷ് ചെയ്യുക. അതേസമയം, ചെറിയ ലിവറാകട്ടെ മൂന്ന് മുതല്‍ 4.5 ലിറ്റര്‍ വെള്ളമായിരിക്കും ഫ്‌ളഷ് ചെയ്യുക.വലിയ ലിവര്‍ ഖരരൂപത്തിലുള്ള മാലിന്യം നീക്കുന്നതിന് ചെറിയ ലിവര്‍ ദ്രാവകരൂപത്തിലുള്ള മാലിന്യം നീക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. 

4 /5

നിങ്ങള്‍ മൂത്രമൊഴിക്കുകയാണെങ്കില്‍ ചെറിയ ബട്ടണ്‍ ആണ് അമര്‍ത്തേണ്ടത്. മലവിസര്‍ജനമാണെങ്കില്‍ വലിയ ബട്ടണ്‍ അമര്‍ത്തുകയും വേണം.രണ്ട് ബട്ടണുകളും അമര്‍ത്തുമ്പോള്‍ ഫ്‌ളഷ് ടാങ്ക് ശൂന്യമാകും. 

5 /5

ബട്ടണുകള്‍ക്ക് കേടുവരരുതെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു സമയം ഒരു ബട്ടണ്‍ മാത്രം അമര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് കൃത്യമായി അറിയാതെ ഫ്‌ളഷ് ടാങ്ക് പ്രവര്‍ത്തിപ്പിക്കുന്നത് വെള്ളം പാഴാക്കുന്നതിന് കാരണമാകും.   

You May Like

Sponsored by Taboola