ചില നാടൻ പ്രയോഗങ്ങളിലൂടെ പല്ലു വേദനയെ ശമിപ്പിക്കാൻ സാധിക്കും.
പ്രായഭേദമില്ലാതെ ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നമാണ് പല്ലുവേദന. എന്നാൽ ചില നാടൻ പ്രയോഗങ്ങളിലൂടെ പല്ലു വേദനയെ തുരത്താവുന്നതാണ്.
പല്ലു വേദന മാറാൻ പേരയ്ക്കയുടെ ഇലകള്‍ ചവയ്ക്കുന്നത് ഗുണം ചെയ്യും.
തണുത്ത ടീ ബാഗ് വയ്ക്കുന്നതും പല്ലുവേദനയില്‍ നിന്നും ആശ്വാസം നൽകുന്നു.
ഇളം ചൂടുവെള്ളത്തില്‍ കുറച്ച് ഉപ്പ് ചേര്‍ത്ത് വായില്‍ കൊള്ളുന്നത് പല്ലുവേദനയെ തടയാന്‍ സഹായിക്കും.
പല്ലുവേദനയെ അകറ്റാനായി ഗ്രാമ്പൂ വായിലിട്ട് വെറുതെ ചവയ്ക്കുന്നതും ആശ്വാസം ലഭിക്കാന്‍ സഹായിക്കും.
പല്ലുവേദനയുള്ള ഭാഗത്ത് മഞ്ഞള്‍ വെള്ളം കൊള്ളുന്നതും പല്ലു വേദനയെ ശമിപ്പിക്കാന്‍ സഹായിക്കും.
ഇളം ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് വായില്‍ കൊള്ളുന്നതും പല്ലു വേദനയെ ശമിപ്പിക്കാന്‍ സഹായിക്കും.
പല്ലുവേദനയുള്ള ഭാഗത്ത് ഐസ് വയ്ക്കുന്നതും പല്ലു വേദനയെ അകറ്റാന്‍ സഹായിച്ചേക്കാം. ഇതിനായി 15-20 മിനിറ്റ് വരെ വായില്‍ ഐസ് വയ്ക്കുക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)