ന്യൂഡൽഹി: കൊൽക്കത്തയിൽ യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തം. ഡൽഹിയിൽ ഡോക്ടർമാരുടെ പ്രതിഷേധം പോലീസ് തടഞ്ഞു. പോലീസിന്റെ വിലക്ക് ലംഘിച്ചാണ് രാത്രിയിൽ ഡോക്ടർമാർ സമരം തുടരുന്നത്. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ജന്തർമന്തറിൽ പ്രതിഷേധിച്ചു.
ശനിയാഴ്ച രാത്രി 10 മുതൽ പത്തര വരെ പ്രതിഷേധിക്കണമെന്ന് സമൂഹമാധ്യമമായ എക്സിൽ ഡോക്ടർമാരുടെ സംഘടന ആഹ്വാനം ചെയ്തു. പോലീസ് വിലക്ക് ലംഘിച്ച് പ്രതിഷേധം തുടരാൻ തന്നെയാണ് ഡോക്ടർമാരുടെ തീരുമാനം. ന്യൂഡൽഹി ഡിസിപി ഉൾപ്പെടെ സ്ഥലത്തെത്തി പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ സഹകരിച്ചില്ല.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണമെന്നും കൊൽക്കത്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം തുടരുന്നത്. അതേസമയം, യുവ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി ദേശീയ വനിതാ കമ്മീഷൻ.
ALSO READ: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും; സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ
ദേശീയ വനിതാ കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ടിലാണ് മെഡിക്കൽ കോളേജിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ളത്. വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ഥലത്ത് ഉടൻ തന്നെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്നും ഇത് തെളിവ് നശിക്കാൻ കാരണമായെന്നുമാണ് കണ്ടെത്തൽ. ആശുപത്രിയിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ രണ്ടംഗ സമിതിയാണ് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ജീവക്കാർക്ക് സുരക്ഷ ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനും ശക്തമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ നിർദേശം നൽകി.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ വച്ചാണ് ക്രൂരമായി ബലാത്സംഗം ചെയ്ത് യുവ ഡോക്ടറെ കൊലപ്പെടുത്തിയത്.
ALSO READ: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; 24 മണിക്കൂർ പണിമുടക്കിലേക്ക് ഡോക്ടർമാർ, അവശ്യ സേവനങ്ങൾ മാത്രം
സംഭവത്തിൽ സിവിൽ പോലീസ് വളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം.
സംഭവത്തിൽ ആശുപത്രിയിലെ ചില ജൂനിയർ ഡോക്ടർമാർക്ക് പങ്കുണ്ടെന്ന് നേരത്തെ മുതൽ ആരോപണം ശക്തമായിരുന്നു. എന്നാൽ കൊൽക്കത്ത പോലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിയില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കൂട്ടബലാത്സംഗ സംശയം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിലെ ഡോക്ടർമാരെ സിബിഐ ചോദ്യം ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.