Kolkata doctor rape murder case: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും; സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

Indian medical association protest: ആരോ​ഗ്യരം​ഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട മാർ​ഗനിർദേശങ്ങൾ നൽകുന്നതിനായി സമിതി രൂപീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Aug 17, 2024, 05:42 PM IST
  • ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി
  • സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട മാർ​ഗനിർദേശങ്ങൾ നൽകുന്നതിനായി സമിതി രൂപീകരിക്കുമെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി
Kolkata doctor rape murder case: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും; സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സമരം തുടരുന്നു. ‍ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.ആരോ​ഗ്യരം​ഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട മാർ​ഗനിർദേശങ്ങൾ നൽകുന്നതിനായി സമിതി രൂപീകരിക്കുമെന്നും ആരോ​ഗ്യമന്ത്രാലയം ഔദ്യോ​ഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ ഓഫ് ​ഗവൺമെന്റൽ മെഡിക്കൽ കോളേജസ് ആൻഡ് ഹോസ്പിറ്റൽസ് ഓഫ് ഡൽഹി, ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ഫോർഡ) എന്നിവയുടെ പ്രതിനിധികൾ ആരോ​ഗ്യമന്ത്രാലയ ഉദ്യോ​ഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമിതിയെ രൂപീകരിക്കാൻ തീരുമാനമായത്.

ALSO READ: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; 24 മണിക്കൂർ പണിമുടക്കിലേക്ക് ഡോക്ടർമാർ, അവശ്യ സേവനങ്ങൾ മാത്രം

ഡോക്ടർമാരുടെയും ആശുപത്രികളുടെയും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ ശക്തമായ നയം കൊണ്ടുവരണമെന്ന് ഡോക്ടർമാരുടെ സംഘടനകൾ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. വിമാനത്താവളത്തിന് സമാനമായി ആശുപത്രികളെയും സേഫ് സോണായി പ്രഖ്യാപിച്ച് ശക്തമായ സുരക്ഷ ഒരുക്കുക, റസിഡന്റ് ഡോക്ടർമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക, കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാംത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിശദമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ നൽകുക, കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങളും സംഘടനകൾ കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News