ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,61,386 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,733 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 4,97,975 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സജീവ കേസുകൾ 16,21,603 ആണ്.
സജീവ കോവിഡ് കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 1,21,456 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇന്ന് 2,81,109 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,95,11,307 ആയി. അതേസമയം ദേശീയ റിക്കവറി നിരക്ക് 94.91 ശതമാനമാണ്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14.15 ശതമാനവുമാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
India reports 1,61,386 fresh COVID cases and 2,81,109 recoveries in the last 24 hours
Active cases: 16,21,603
Total recoveries: 3,95,11,307
Daily positivity rate: 9.26%Total vaccination: 167.29 crore pic.twitter.com/QD2jptRtG4
— ANI (@ANI) February 2, 2022
കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 167.29 കോടിയിലധികം ഡോസുകൾ നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,42,793 കോവിഡ് പരിശോധനകൾ നടത്തി. അതേസമയം, വിവിധ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തി. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നീക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്.
ഒമിക്രോൺ വേരിയന്റ് ആദ്യമായി തിരിച്ചറിഞ്ഞത് മുതൽ, ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏകദേശം 90 ദശലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിക്ക പ്രദേശങ്ങളിലും മരണനിരക്കിൽ വളരെ ആശങ്കാജനകമായ വർധനയാണ് കാണുന്നതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...