ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. 1,67,059 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 11.69 ശതമാനമാണ് ടിപിആർ. അതേസമയം കൊവിഡ് മരണ സംഖ്യ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1192 മരണമാണ് റിപ്പോർട്ട് ചെയ്തത്.
India's daily cases drop below 2 lakh; the country reports 1,67,059 new #COVID19 cases, 1192 deaths and 2,54,076 recoveries in the last 24 hours
Active case: 17,43,059 (4.20%)
Daily positivity rate: 11.69%Total Vaccination : 1,66,68,48,204 pic.twitter.com/7yjkgUUMB8
— ANI (@ANI) February 1, 2022
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,54,076 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 17,43,059 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 11.69 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 166,68,48,204 ഡോസ് വാക്സിനുകൾ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...