Cyclone Mandous: മാൻഡോസ് ചുഴലിക്കാറ്റ് അതി ശക്തമാകും, തമിഴ്‌നാട്ടില്‍ നിരവധി ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Cyclone Mandous:  മാൻഡോസ് ചുഴലിക്കാറ്റ് അതി ശക്തമാകുന്ന സാഹചര്യത്തില്‍  ഡിസംബർ 9, 10 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് IMD ഇതിനോടകം  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Dec 8, 2022, 02:21 PM IST
  • മാൻഡോസ് ചുഴലിക്കാറ്റ് അതി ശക്തമാകുന്ന സാഹചര്യത്തില്‍ ഡിസംബർ 9, 10 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് IMD ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Cyclone Mandous: മാൻഡോസ് ചുഴലിക്കാറ്റ് അതി ശക്തമാകും, തമിഴ്‌നാട്ടില്‍ നിരവധി ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Cyclone Mandous Alert: ബംഗാൾ ഉൾക്കടലിൽ ‍രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത.  അടുത്ത രണ്ടു ദിവസത്തേയ്ക്ക് തമിഴ്‌നാട്ടില്‍  നിരവധി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 

മാൻഡോസ് ചുഴലിക്കാറ്റ് തമിഴ്‌നാട്‌ തീരത്തേയ്ക്ക് അടുക്കുന്ന സാഹചര്യത്തില്‍  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.  തമിഴ്‌നാട്ടിലെ ചെങ്കൽപട്ട്, കാഞ്ചീപുരം, വില്ലുപുരം ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. കടലൂർ, മൈലാടുതുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 

Also Read:  HP Assembly Elections 2022 Results: ഹിമാചലിൽ കനത്ത പോരാട്ടം, ഓപ്പറേഷന്‍ താമര തടയാന്‍ കോണ്‍ഗ്രസ്‌ രംഗത്ത്  

മാൻഡോസ് ചുഴലിക്കാറ്റ് അതി ശക്തമാകുന്ന സാഹചര്യത്തില്‍  ഡിസംബർ 9, 10 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് IMD ഇതിനോടകം  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ക്രമേണ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുകയും വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തീരങ്ങളിൽ നിന്ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തുകയും ചെയ്യും. ഈ ന്യൂനമർദം മൂലം തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ ഡിസംബർ 8 മുതൽ 10 വരെ അതി ശക്തമായ മഴയുണ്ടാകുമെന്ന് ഐഎംഡി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read:  UP By-Election Result 2022:  മെയിൻപുരി ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ലീഡ് നേടി സമാജ് വാദി പാര്‍ട്ടിയുടെ ഡിംമ്പിള്‍ യാദവ് 

ഡിസംബർ 8 മുതൽ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ്, വടക്കൻ ശ്രീലങ്കന്‍ തീരപ്രദേശങ്ങളില്‍ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റിന്‍റെ തീവ്രത 70  കിലോമീറ്റർ ആവാനും സാധ്യതയുണ്ട്. ഡിസംബർ 9 നും 10 നും ഇത്  മണിക്കൂറിൽ 90 കി.മീ. വേഗതയിലാവും. 

ഡിസംബർ 9 നും 10 നും ഇടയിൽ കാറ്റും മഴയും ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഇത്  സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  
ഏതു സാഹചര്യവും നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) എല്ലാ ജില്ലാ കളക്ടറേറ്റുകളിലും സജ്ജമാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.  

അതേസമയം,  2016ൽ  ചെന്നൈ നഗരത്തിൽ  കനത്ത നാശനഷ്ടങ്ങൾ വിതച്ച് കടന്നുപോയ വർധ ചുഴലിക്കാറ്റിനു സമാനമാകുമോ ‘മാൻഡോസ്’എന്ന ആശങ്കയിലാണ് ചെന്നൈ നഗരവാസികള്‍..... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News