ICICI FD Update: FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം

ICICI FD Update:  റിപ്പോ നിരക്കിൽ 35 ബേസിസ് പോയിൻറ് വർധിപ്പിച്ചതായി ആർബിഐ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിഐസിഐ ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയത്.   

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 11:26 PM IST
  • റിപ്പോ നിരക്കിൽ 35 ബേസിസ് പോയിൻറ് വർധിപ്പിച്ചതായി ആർബിഐ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിഐസിഐ ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയത്.
ICICI FD Update: FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം

ICICI Bank FD Rate Hike: ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി  ഐസിഐസിഐ ബാങ്ക്.  സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് പരിഷ്ക്കരിച്ചു. പുതുക്കിയ പലിഷ് നിരക്ക് ഡിസംബര്‍ 7 മുതല്‍ പ്രാബല്യത്തില്‍ വന്നു.  

പുതിയ സാമ്പത്തിക വര്‍ഷം നിരവധി തവണ ICICI Bank സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിഷ്ക്കരിച്ചിരുന്നു. പുതിയ നിക്ഷേപങ്ങള്‍ക്കായി  ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ്  ബാങ്ക്  ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. 2 കോടി രൂപയ്ക്ക് മുകളിലുള്ളതും എന്നാൽ 5 കോടിയിൽ താഴെയുള്ളതുമായ നിക്ഷേപങ്ങൾക്ക് പുതുക്കിയ നിരക്ക് ബാധകമാണ്.  

Also Read: Delhi MCD Results: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും കൈയടക്കി ആം ആദ്മി പാര്‍ട്ടി, BJPയുടെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം

ഒരു സാധാരണ FD ആരംഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്, ഒരു NRO അല്ലെങ്കിൽ NRE സ്ഥിര നിക്ഷേപം തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 25,000 രൂപയാണ്.

വെബ്സൈറ്റ് പറയുന്നതനുസരിച്ച്  കോടി രൂപയ്ക്ക് മുകളിലുള്ള 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള  സ്ഥിര നിക്ഷേപങ്ങൾക്ക്  4.00%  മുതൽ 6.50% വരെ പലിശ നിരക്കാണ്  ICICI Bank വാഗ്ദാനം ചെയ്യുന്നത്. റിപ്പോ നിരക്കിൽ 35 ബേസിസ് പോയിൻറ് വർധിപ്പിച്ചതായി ആർബിഐ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിഐസിഐ ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയത്. 

ICICI Bank- പുതുക്കിയ പലിശ നിരക്കുകൾ അറിയാം  

7 ദിവസം മുതൽ 14, 29,  ദിവസം വരെ 4.00% പലിശ ലഭിക്കും 

30 ദിവസം മുതൽ  45  ദിവസം വരെ   4.75% പലിശ ലഭിക്കും 

46  ദിവസം മുതൽ  60   ദിവസം വരെ   5.00%, പലിശ ലഭിക്കും 

61  ദിവസം മുതൽ  90  ദിവസം വരെ   5.50% പലിശ ലഭിക്കും 

91  ദിവസം മുതൽ  184  ദിവസം വരെ   5.75% പലിശ ലഭിക്കും 

185  ദിവസം മുതൽ 210,  270,  ദിവസം വരെ    6.00%  പലിശ ലഭിക്കും 

271  ദിവസം മുതൽ   1 വർഷത്തിൽ താഴെ വരെ  6.25%  പലിശ ലഭിക്കും 

1 വര്‍ഷം മുതൽ  15 മാസത്തിൽ താഴെ വരെ  6.75%  പലിശ ലഭിക്കും  

15 മാസം മുതൽ   3 വർഷം വരെ 6.80%,  പലിശ ലഭിക്കും 

3 വർഷം 1 ദിവസം മുതൽ 10  വർഷം വരെ  6.50%  പലിശ ലഭിക്കും 
 
2022 നവംബർ 16 ന്, ഐസിഐസിഐ ബാങ്ക് 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് അവസാനമായി പരിഷ്കരിച്ചു. അതനുസരിച്ച്   മുതിർന്ന പൗരന്മാര്‍ക്ക്  (60 വയസ്സിന് മുകളിൽ), ഐസിഐസിഐ ബാങ്ക് പ്രതിവർഷം 7.10% ഉയർന്ന പലിശനിരക്കും മുതിർന്ന പൗരന്മാരല്ലാത്തവർക്ക് പ്രതിവർഷം 6.60% വരെയും പലിശ വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News