Weight Loss Tips: ഒരു നോ പറഞ്ഞാൽ തീരാവുന്ന പ്രശ്നമെ ഉള്ളൂ, ശരീരഭാരം തനിയെ കുറയും

പ്രമേഹം ഉള്ളവർ മാത്രം പഞ്ചസാര ഒഴിവാക്കിയാൽ മതിയെന്ന ധാരണ ഒന്ന് മാറ്റേണ്ടിയിരിക്കുന്നു. പ്രമേഹം കൂടുക മാത്രമല്ല ഇത് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾക്കും കൊഴുപ്പ് അടിഞ്ഞ് ശരീരഭാരം വർധിക്കുന്നതിനും കാരണമാകും. 

Written by - Zee Malayalam News Desk | Last Updated : Mar 9, 2022, 01:37 PM IST
  • പഞ്ചസാര കുറയ്ക്കുന്നത് വഴി പ്രമേഹം നിയന്ത്രിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
  • അമിതമായ പഞ്ചസാര ഉപഭോഗം വീക്കം ഉണ്ടാക്കാം.
  • അതിനാൽ പഞ്ചസാരയുടെ അളവ് കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.
Weight Loss Tips: ഒരു നോ പറഞ്ഞാൽ തീരാവുന്ന പ്രശ്നമെ ഉള്ളൂ, ശരീരഭാരം തനിയെ കുറയും

മധുരം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് എന്തെങ്കിലും ഒരു മധുരം കഴിക്കണം എന്നത് നിർ‌ബന്ധമാണ്. എന്നാൽ ഈ പഞ്ചസാര അല്ലെങ്കിൽ മധുരം കഴിക്കുന്നത് ശരീരത്തിന് ഏതൊക്കെ തരത്തിൽ ദോഷം ചെയ്യുമെന്നത് പലപ്പോഴും നമ്മൾ ഓർക്കാറില്ല. പ്രമേഹം ഉള്ളവർ മാത്രം പഞ്ചസാര ഒഴിവാക്കിയാൽ മതിയെന്ന ധാരണ ഒന്ന് മാറ്റേണ്ടിയിരിക്കുന്നു. പ്രമേഹം കൂടുക മാത്രമല്ല ഇത് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾക്കും കൊഴുപ്പ് അടിഞ്ഞ് ശരീരഭാരം വർധിക്കുന്നതിനും കാരണമാകും. ഹൃദയത്തിന്റെ ആരോ​ഗ്യത്തെയും ഇത് ബാധിക്കും. പഞ്ചസാര കുറയ്ക്കുനന്ത് വഴി ശരീരഭാരം കുറയ്ക്കാനും സാധിക്കും. 

പഞ്ചസാര ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ ആദ്യപടിയെന്നോണം ചെയ്യേണ്ടത് പഞ്ചസാര ഒഴിവാക്കുക അല്ലെങ്കിൽ നിയന്ത്രിക്കുക എന്നതാണ്. ഇതിലൂടെ അമിതവണ്ണം കുറയ്ക്കാനാകും എന്ന് മാത്രമല്ല ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കാനും അത് സഹായിക്കും.

Also Read: Green tea: ഗ്രീൻ ടീ അധികമായി കുടിച്ചാൽ എന്ത് സംഭവിക്കും? ഇതാണ് കാര്യം

 

പഞ്ചസാര കഴിക്കുമ്പോൾ പെട്ടെന്ന് ശരീരത്തിന്റെ ഊർജം വർധിക്കുകയും ആ വേ​ഗത്തിൽ തന്നെ അമിതമായ ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഷു​ഗർ റഷ്. പഞ്ചസാര കുറച്ചാൽ ഇതിന് മാറ്റമുണ്ടാകും. പെട്ടെന്നുള്ള ഊർജ്ജ വ്യതിയാനങ്ങൾ തടഞ്ഞ് ഊർജത്തിന്റെ ഏകീകൃതമായ ഒഴുക്കിനെ നിയന്ത്രിക്കാൻ സഹായിക്കും.

Also Read: Diabetes: ഭക്ഷണത്തോടൊപ്പം വൈൻ കുടിക്കുന്നത് പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ

 

കൂടാതെ പഞ്ചസാര കുറയ്ക്കുന്നത് വഴി പ്രമേഹം നിയന്ത്രിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അമിതമായ പഞ്ചസാര ഉപഭോഗം വീക്കം ഉണ്ടാക്കാം. അതിനാൽ പഞ്ചസാരയുടെ അളവ് കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. അതുവഴി വീക്കം സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News