ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമാണ് ചാണക്യന്‍. ജീവിത പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ചാണക്യന്‍ തന്റെ നിതി ശാസ്ത്രത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
ചാണക്യന്‍ തന്റെ ചാണക്യ നീതിയില്‍ സമ്പത്തുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് പണക്കാരനാകണമെങ്കില്‍ ഈ കാര്യങ്ങള്‍ ശീലിച്ചാല്‍ മതിയെന്ന് ചാണക്യന്‍ പറയുന്നു.
നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ച് വരാത്ത ഒന്നാണ് സമയം. കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല. അതുകൊണ്ട് സമയത്തിന്റെ വില തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക.
സ്വന്തം ലക്ഷ്യത്തിലെത്താന്‍ കൃത്യസമയത്ത് തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കുമെന്ന് ചാണക്യന്‍ പറയുന്നു. ലക്ഷ്യബോധമുള്ളവര്‍ക്ക് ഭാവിയില്‍ അവരുടെ ജീവിത പാത കൂടുതല്‍ സുഗമമാകുന്നു.
ഒരിക്കലും നിലമറന്ന് പെരുമാറരുത്. ഒരു വ്യക്തിയുടെ സമയം നന്നാകുമ്പോള്‍ അഹങ്കാരവും അവനില്‍ വര്‍ധിക്കാന്‍ തുടങ്ങുമെന്ന് ചാണക്യ പറയുന്നു. അവരുടെ അഹങ്കാരം കണ്ട് സുഹൃത്തുക്കളും ബന്ധുക്കളും അകലം പാലിക്കുന്നു. എന്നാൽ അങ്ങനെയുള്ള ഒരാളുടെ കഷ്ടക്കാലത്ത് അവരെ സഹായിക്കാന്‍ ആരും മുന്നോട്ട് വരില്ലെന്ന് ചാണക്യന്‍ ഓർമിപ്പിക്കുന്നു.
പണം ശരിയായ രീതിയില്‍ സമ്പാദിക്കണമെന്ന് ചാണക്യന്‍ പറയുന്നു. അധാര്‍മ്മികതയില്‍ സമ്പാദിച്ച പണം ഇന്നല്ലെങ്കില്‍ നാളെ നമ്മില്‍ നിന്ന് പോകും.
കഠിനാധ്വാനം ചെയ്യുന്ന ആളുകള്‍ക്ക് ഒരിക്കലും പണത്തിന്റെ കുറവുണ്ടാവില്ലെന്ന് ചാണക്യൻ പറയുന്നു. അതുപോലെ ഒരു വ്യക്തി ഒരിക്കലും അനാവശ്യമായി പണം ചെലവഴിക്കരുതെന്നും അവരുടെ കഷ്ടതകള്‍ നിറഞ്ഞ ദിവസങ്ങള്‍ക്കായി പണം ലാഭിക്കണമെന്നും ചാണക്യന്‍ പറയുന്നു.
എല്ലായ്‌പ്പോഴും നിങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ദാനകര്‍മ്മങ്ങള്‍ ചെയ്യണമെന്ന് ചാണക്യൻ പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ പണം ഇരട്ടിയാകാന്‍ തുടങ്ങുന്നു. എന്നാല്‍ അമിതമായ ദാനം നിങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും ചാണക്യന്‍ പറയുന്നു.
ചാണക്യന്റെ നയമനുസരിച്ച് പണം സമ്പാദിക്കാന്‍ മാത്രമല്ല, അത് ശരിയായി ഉപയോഗിക്കാന്‍ പഠിക്കേണ്ടതും ആവശ്യമാണ്. പണം ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അത് വെള്ളം പോലെ കൈകളില്‍ നിന്ന് ഒഴുകും. അതിനാല്‍, പണം വിവേകപൂര്‍വ്വം ഉപയോഗിക്കുക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)