Chanakya Niti: ഈ രഹസ്യങ്ങൾ ആരോടും പറയരുത്; ചതി പറ്റും!

ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ. ചില രഹസ്യങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ മാത്രം ഒതുക്കണമെന്ന് ചാണക്യനീതിയില്‍ അദ്ദേഹം പറയുന്നു.

 

ഇന്നത്തെ കാലത്ത് ആളുകള്‍ പലപ്പോഴും അവരുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കുന്നു. എന്നാൽ അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. മറ്റുള്ളവരോട് പരസ്യമാക്കാൻ പാടില്ലാത്ത അത്തരം രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

1 /7

നിങ്ങളുടെ കുടുംബ പ്രശ്‌നങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ മറ്റ് വ്യക്തിപരമായ പ്രശ്‌നങ്ങളോ ആരോടും പറയരുത്. മറ്റുള്ള ആളുകള്‍ക്ക് നിങ്ങളുടെ ബലഹീനത മുതലെടുക്കാനോ നിങ്ങളെ കളിയാക്കാനോ ഇത് കാരണമാകുന്നു. 

2 /7

വരുമാനം, ചെലവുകള്‍, സമ്പാദ്യം, നിക്ഷേപം എന്നിവയെക്കുറിച്ച് ആരോടും പറയരുത്. ഇത് ആളുകള്‍ക്ക് നിങ്ങളോട് അസൂയ ഉണ്ടാക്കുകയോ നിങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുകയോ ചെയ്‌തേക്കാം.  

3 /7

ചാണക്യ നീതി പ്രകാരം നിങ്ങളുടെ ഭാവി പദ്ധതികളോ ബിസിനസ് ആശയങ്ങളോ മറ്റ് ലക്ഷ്യങ്ങളോ ആരോടും പറയരുത്. മറ്റുള്ളവര്‍ അതെല്ലാം നിങ്ങളില്‍ നിന്ന് തട്ടിയെടുക്കാനോ നിങ്ങളെ ഉപദ്രവിക്കാനോ ശ്രമിച്ചേക്കാം.   

4 /7

നിങ്ങളുടെ വിജയങ്ങള്‍, സന്തോഷം, നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് അമിതമായി വീമ്പിളക്കരുത്. ഇത് മറ്റുള്ളവരെ അസൂയപ്പെടുത്തുകയും ഒടുവിൽ നിങ്ങൾക്ക് തന്നെയത് ദോഷമായി തീരുകയും ചെയ്യും.

5 /7

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കാര്യങ്ങള്‍ ഒരിക്കലും മൂന്നാമതൊരാളോട് വെളിപ്പെടുത്തരുത്. ഇത് നിങ്ങളുടെ ദാമ്പത്യബന്ധത്തെ ദുര്‍ബലപ്പെടുത്തുകയും കുടുംബപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. 

6 /7

ജീവകാരുണ്യത്തിന്റെ മഹത്തായ പ്രാധാന്യം ചാണക്യ നീതിയിൽ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ രഹസ്യമായി ചെയ്യുന്ന ദാനമാണ് ഏറ്റവും മികച്ചതെന്ന് ചാണക്യൻ പറയുന്നു. നിങ്ങള്‍ ദാനം ചെയ്യുന്നത് ആരും അറിയരുത്. ഇത് ദാനത്തിന്റെ പുണ്യഫലങ്ങളെ ബാധിക്കുന്നു.  

7 /7

ഒരു വ്യക്തി തന്റെ യഥാര്‍ത്ഥ പ്രായം ആരുമായും പങ്കിടരുത്. ചില മരുന്നുകളും ചികിത്സാ രീതികളും രഹസ്യമായി സൂക്ഷിക്കുന്നതുപോലെ, യഥാര്‍ത്ഥ പ്രായം രഹസ്യമായി സൂക്ഷിക്കുന്നത് ചില സന്ദര്‍ഭങ്ങളില്‍ ഗുണം ചെയ്യും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola