കേന്ദ്ര സർക്കാർ ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിന് അംഗീകാരം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കി. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിന് മുകളിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
2024 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ശമ്പള പരിഷ്കരണത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനം ക്ഷാമബത്ത/റിലീഫ് ആയി ലഭിക്കും. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2025 ജനുവരി മുതൽ ക്ഷാമബത്ത/റിലീഫ് വർധിപ്പിക്കാൻ ഉണ്ട്.
നിലവിൽ ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് ശമ്പളവും പെൻഷനും ലഭിക്കുന്നത്. 2016 ജനുവരി ഒന്ന് മുതലാണ് ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കി തുടങ്ങിയത്. എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ 2016ൽ ആണ് പ്രഖ്യാപിച്ചത്.
ഇത് അടിസ്ഥാന ശമ്പളത്തിന്റെ 2.57 മടങ്ങ് ഫിറ്റ്മെന്റ് ഫാക്ടറിന് ഒപ്പം കുറഞ്ഞത് പ്രതിമാസം 7000ൽ 18000 ആയി വർധിപ്പിക്കാൻ ശുപാർശ ചെയ്തു. പ്രതിമാസം 2.5 ലക്ഷം രൂപയാണ് പരമാവധി പരിധി. കേന്ദ്ര സർക്കാർ ശമ്പള കമ്മീഷനുകൾ രൂപീകരിക്കുന്നത് ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും മാറ്റങ്ങൾ വരുത്തുന്നത് നിർദേശിക്കുന്നു. പണപ്പെരുപ്പവും മറ്റ് സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്ത് ജീവനക്കാർക്ക് ആവശ്യമായ ശമ്പള, പെൻഷൻ ക്രമീകരണങ്ങളെക്കുറിച്ച് ശമ്പള കമ്മീഷനുകൾ ശുപാർശകൾ സമർപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.