Horoscope 2023: മിഥുനം രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം

Astrology: രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞ് ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് നിങ്ങൾക്ക് ​ഗുണം ചെയ്യും. ഇന്നത്തെ രാശിഫലം അറിയാം.

Written by - Zee Malayalam News Desk | Last Updated : Jan 27, 2023, 08:33 AM IST
  • മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം തിരക്ക് കുറവായിരിക്കും
  • സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്
  • ക്ഷമ പാലിക്കുക, ഗണേശ മന്ത്രം ജപിക്കുക
Horoscope 2023: മിഥുനം രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം

നിങ്ങൾ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ​ഗ്രഹനില പരിശോധിക്കുന്നത് നല്ലതാണ്. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞ് ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് നിങ്ങൾക്ക് ​ഗുണം ചെയ്യും. ഇന്നത്തെ രാശിഫലം അറിയാം.

മേടം- ജോലി മാറരുത്. മുൻപുണ്ടായിരുന്ന പ്രശ്നങ്ങൾ ജീവതത്തിൽ വീണ്ടും ഉണ്ടാകാൻ സാധ്യതയുണ്ട്. പങ്കാളിയുമായി തർക്കം ഉണ്ടാകാം. ഗുരു മന്ത്രം ജപിക്കുക.

ഇടവം- കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ജോലി സമ്മർദ്ദം കുറയും. ലക്ഷ്മി മന്ത്രം ജപിക്കുക.

ALSO READ: Vastu Tips For Bright Future: ജീവിതത്തിലും തൊഴിൽമേഖലയിലും വിജയം നേടാൻ വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മിഥുനം- ഇന്നത്തെ ദിവസം മിഥുനം രാശിക്കാർക്ക് തിരക്ക് കുറവായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമ പാലിക്കുക. ഗണേശ മന്ത്രം ജപിക്കുക.

കർക്കടകം- ജോലിയിൽ പിരിമുറുക്കം ഉണ്ടാകും. പണച്ചെലവുകൾ വർധിക്കും. ചില തീരുമാനങ്ങൾ സ്വീകരിക്കുന്നത് ദോഷം വരുത്തിയേക്കാം. ശിവമന്ത്രം ജപിക്കുക.

ചിങ്ങം - കഠിനാധ്വാനം ഫലം നൽകും. യാത്ര പോകാൻ സാധ്യതയുണ്ട്. അനാവശ്യമായ കുടുംബ വഴക്കുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സൂര്യ മന്ത്രം ജപിക്കുക.

കന്നി- കുടുംബാം​ഗങ്ങൾ ആശങ്കാകുലരാകും. ബന്ധങ്ങൾ മെച്ചപ്പെടാൻ സാധ്യതയുണ്ട്. ആരോഗ്യപരമായ ആശങ്കകൾ അവസാനിക്കും. ദുർഗ്ഗാ മന്ത്രം ജപിക്കുക.

ALSO READ: Horoscope 2023: കർക്കടകം രാശിക്കാരുടെ തൊഴിൽ പ്രശ്നങ്ങൾ അവസാനിക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം

തുലാം- പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. സമൂഹത്തിൽ ബഹുമാനം വർധിക്കും. മുൻപ് ലഭിക്കാതെ കിടന്നിരുന്ന പണം ലഭിക്കും. ലക്ഷ്മി മന്ത്രം ജപിക്കുക.

വൃശ്ചികം- നിങ്ങളുടെ ഉപജീവനമാർഗത്തിൽ ഒരു മാറ്റവും വരുത്തരുത്. മാനസിക സമ്മർദ്ദം വർധിക്കും. സ്വയം വിശ്വസിക്കുക. ഹനുമാൻ സ്വാമിയുടെ മന്ത്രം ജപിക്കുക.

ധനു- ദാമ്പത്യ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കുറയും. തെറ്റായ തീരുമാനം ജോലിയെ നശിപ്പിച്ചേക്കാം. ഒരു വൃദ്ധ സഹായിച്ചേക്കാം. വിഷ്ണു മന്ത്രം ജപിക്കുക.

ALSO READ: Vastu tips for dream job: വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ... മികച്ച ജോലിയും സാമ്പത്തിക ഭദ്രതയും ഉറപ്പ്

മകരം- വിവാഹ സംബന്ധമായ പ്രശ്‌നം പരിഹരിക്കപ്പെടും. സാമ്പത്തികം ശക്തിപ്പെടും. അശ്രദ്ധമായി കാര്യങ്ങൾ ചെയ്യരുത്. സരസ്വതി മന്ത്രം ജപിക്കുക.

കുംഭം - സാമ്പത്തികം ശക്തിപ്പെടും. കുടുംബ പ്രശ്നങ്ങൾ അവസാനിക്കും. മതപരമായ പ്രവർത്തനങ്ങളിൽ സംഭാവന ചെയ്യുക. കാളി ദേവിയുടെ മന്ത്രം ജപിക്കുക.

മീനം- പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. സ്വത്ത് തർക്കങ്ങൾ അവസാനിക്കും. നിങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. വിഷ്ണു മന്ത്രം ജപിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News