സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്ലാമിനെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മോഷണശ്രമത്തിനിടെയെന്ന് ആക്രമണമെന്ന് പ്രതി കുറ്റസമ്മതം നടത്തി. പ്രതിയെ സെയ്ഫ് അലി ഖാന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
മുംബൈ പൊലീസിന്റെ പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശ് സ്വദേശിയായ ഇയാൾ ഇന്ത്യയിലെത്തിയത് അനധികൃതമായാണെന്ന് പൊലീസ് പറഞ്ഞു.
Read Also: ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി
മുഹമ്മദ് സജാദ്, വിജയ് ദാസ് തുടങ്ങിയ പേരുകളില്‍ താനെയില്‍ ഒളിച്ച് താമസിക്കുകയായിരുന്നു ഇയാൾ. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്നും പൊലീസ് പറഞ്ഞു.
ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഈ സമയത്ത് പ്രതി നടൻ്റെ വീട് സന്ദർശിച്ചിരുന്നതായാണ് റിപ്പോർട്ട്. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്താണെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും പൊലീസ് വ്യക്തമാക്കി.
Read Also: 'ജന്മം നൽകിയതിനുള്ള ശിക്ഷ'; അമ്മയെ വെട്ടിക്കൊന്ന മകൻ
5,6 മാസം മുൻപാണ് പ്രതി മുംബൈയിൽ എത്തിയത്. താനെയിൽ ഒളിവിലായിരുന്ന പ്രതി സ്വന്തം നാട്ടിലേക്ക് കടക്കാനിരിക്കെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എ.സി. ദ്വാരം വഴിയാണ് നടന്റെ വീട്ടിനുള്ളിലേക്ക് കയറിയതെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.
ജോലി കുറഞ്ഞതോടെ മോഷണം നടത്താന്‍ പദ്ധതിയിടുകയായിരുന്നുവെന്നും സെയ്ഫ് അലി ഖാന്റെ വീടാണ് എന്നറിയാതെയാണ് ബാന്ദ്രയിലെ വീട്ടില്‍ കയറിയതെന്നും ഇയാള്‍ പോലീസിന് മൊഴി നൽകി.
അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ് മുംബൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോർട്ട്. താരം ഞായറാഴ്ച ആശുപത്രി വിട്ടേക്കുമെന്നാണ് വിവരം. മക്കളായ തൈമൂറും ജേയും ഇന്ന് സെയ്ഫിനെ കാണാന്‍ ആശുപത്രിയിലെത്തി. അമ്മ കരീനയ്‌ക്കൊപ്പം ഇരുവരും ആശുപത്രിക്കുള്ളിലേക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.