Horoscope 2023: മേടം രാശിക്കാർ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, മീനം രാശിക്കാർക്ക് ആലസ്യം നിറഞ്ഞ ദിവസമായിരിക്കും- ഇന്നത്തെ രാശിഫലം

Horoscope Today: പ്രധാനപ്പെട്ട തീരുമാനങ്ങളുമായി ജീവിതത്തിലോ ജോലിയിലോ മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ രാശിഫലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്

Written by - Zee Malayalam News Desk | Last Updated : Jan 4, 2023, 07:26 AM IST
  • മേടം രാശിക്കാർ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക
  • നിങ്ങളുടെ അയൽക്കാരനെ സഹായിക്കുക
  • ആർക്കും പണം കടം കൊടുക്കരുത്
Horoscope 2023: മേടം രാശിക്കാർ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, മീനം രാശിക്കാർക്ക് ആലസ്യം നിറഞ്ഞ ദിവസമായിരിക്കും- ഇന്നത്തെ രാശിഫലം

രാശിഫലം: നിങ്ങൾ ഇന്ന് പ്രാധനപ്പെട്ട തീരുമാനങ്ങളെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, പ്രധാനപ്പെട്ട തീരുമാനങ്ങളുമായി ജീവിതത്തിലോ ജോലിയിലോ മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ രാശിഫലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. രാശിഫലം ഇന്ന് നിങ്ങൾക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്നറിയാം. ഇതിനനുസരിച്ച് നിങ്ങളുടെ ദിവസം ക്രമീകരിക്കാം.

മേടം- കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. നിങ്ങളുടെ അയൽക്കാരനെ സഹായിക്കുക. ആർക്കും പണം കടം കൊടുക്കരുത്. ഒരു പെൺകുട്ടിയുടെ വിവാഹത്തിന് സഹായിക്കുക.
ഭാഗ്യ നിറം- തവിട്ട്

ALSO READ: Horoscope Today, December 23: കർക്കടകം രാശിക്കാർ പിതാവിന്റെ ആരോ​ഗ്യത്തിൽ ശ്രദ്ധിക്കുക; ജോലി സംബന്ധമായ പ്രശ്നങ്ങൾ അവസാനിക്കും

ഇടവം- ശ്രദ്ധാലുവായിരിക്കുക. വൈകുന്നേരത്തോടെ പ്രശ്നങ്ങൾ പരിഹരിക്കും. കഞ്ഞി ദാനം ചെയ്യുക.
ഭാഗ്യ നിറം- നീല

മിഥുനം- മുടങ്ങിക്കിടക്കുന്ന ജോലി കൃത്യസമയത്ത് പൂർത്തിയാക്കുക. കടം കൊടുത്ത പണം ലഭിക്കും. ദരിദ്രരായ കുട്ടികളെ സഹായിക്കുക.
ഭാഗ്യ നിറം- പർപ്പിൾ

കർക്കടകം- ബന്ധങ്ങളിലെ പ്രശ്നങ്ങൾ അവസാനിക്കും. നേരത്തെ എഴുന്നേൽക്കാൻ ശ്രമിക്കുക. കടം വാങ്ങിയ പണം തിരികെ ലഭിക്കും. ഉദിക്കുന്ന സൂര്യനെ കണി കാണുക.
ഭാഗ്യ നിറം - മഞ്ഞ

ചിങ്ങം- പഴയ സുഹൃത്തുക്കളെ കാണും. മേലധികാരിയുമായി തർക്കമുണ്ടാകാം. തെറ്റായ തീരുമാനം ജോലിയെ നശിപ്പിച്ചേക്കാം. വെളുത്ത നിറത്തിലുള്ള വസ്തു ദാനം ചെയ്യുക.
ഭാഗ്യ നിറം - ചുവപ്പ്

ALSO READ: Horoscope December 18: ഇടവം രാശിക്കാർ ഓഹരി വിപണിയിൽ നിക്ഷേപം നടത്തരുത്, മിഥുനം രാശിക്കാരുടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും; ഇന്നത്തെ രാശിഫലം

കന്നി- കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. ഒരു അതിഥി വന്നേക്കാം. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കാൻ സാധ്യതയുണ്ട്. മഞ്ഞ നിറത്തിലുള്ള വസ്തു ദാനം ചെയ്യുക.
ഭാഗ്യ നിറം - ഓറഞ്ച്

തുലാം- ഉച്ചയ്ക്ക് ശേഷം ദിവസം നല്ലതായിരിക്കും. അടിയന്തര ജോലികൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ഭാഗ്യ നിറം - മഞ്ഞ

വൃശ്ചികം - നിങ്ങളുടെ അഭിപ്രായം അംഗീകരിക്കാൻ ആരെയും നിർബന്ധിക്കരുത്. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. വസ്ത്രങ്ങൾ ദാനം ചെയ്യുക.
ഭാഗ്യ നിറം- ആകാശനീല

ധനു- കള്ളം പറയരുത്. സുരക്ഷിതമായി വാഹനം ഓടിക്കുക. ആരെയെങ്കിലും സഹായിക്കുക. പക്ഷികൾക്ക് ഭക്ഷണം കൊടുക്കുക.
ഭാഗ്യ നിറം - ഓച്ചർ

ALSO READ: Vastu Tips for Money: ഇക്കാര്യങ്ങളിൽ അശ്രദ്ധയുണ്ടായാൽ വീട്ടിൽ ലക്ഷീകടാക്ഷം ഉണ്ടാകില്ല

മകരം- ജോലി ശരിയാകും. പണം കടം കൊടുക്കരുത്. സന്താനഭാ​ഗ്യം ഉണ്ടാകാം. ദുർഗ്ഗാ ദേവിയോട് പ്രാർഥിക്കുക.
ഭാഗ്യ നിറം - ഓച്ചർ

കുംഭം- ആഗ്രഹിച്ച സ്ഥലത്തേക്ക് മാറും. ഒരു സുഹൃത്തിനൊപ്പം സമയം ചിലവിടുക. നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. ഹനുമാൻ സ്വാമിയെ ആരാധിക്കുക.
ഭാഗ്യ നിറം - നീല

മീനം- ദിവസം ആലസ്യം നിറഞ്ഞതായിരിക്കും. ഉച്ചയ്ക്ക് ശേഷം നിങ്ങളുടെ ജോലി ചെയ്യുക. ആരോടും ചങ്ങാത്തം കൂടരുത്. മഹാവിഷ്ണുവിനോട് പ്രാർഥിക്കുക.
ഭാഗ്യ നിറം- സ്വർണ്ണം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News