Viral Video | അമ്പോ ഇത് എന്ത് വിദ്യ? മാജിക് കണ്ട് അമ്പരന്ന് കുരങ്ങൻ, ചിരിയടക്കാനാകാതെ സോഷ്യൽ മീഡിയ

മെക്സിക്കോ സിറ്റിയിലെ ഒരു മൃഗശാലയിലുള്ള ഈ കുട്ടികുരങ്ങനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വൈറലാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 4, 2022, 04:17 PM IST
  • മൃ​ഗശാലയിൽ സന്ദർശനത്തിന് എത്തിയ ഒരാൾ കാണിക്കുന്ന മാജിക് കണ്ട് അമ്പരക്കുന്ന കുരങ്ങന്റെ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
  • ടിക് ടോക്കിലാണ് ഈ വീഡിയോ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്.
  • 1.6 ദശലക്ഷത്തിലധികം പേരാണ് ടിക് ടോക്കിൽ ഈ വീഡിയോ കണ്ടത്.
Viral Video | അമ്പോ ഇത് എന്ത് വിദ്യ? മാജിക് കണ്ട് അമ്പരന്ന് കുരങ്ങൻ, ചിരിയടക്കാനാകാതെ സോഷ്യൽ മീഡിയ

മാജിക്! അത് എപ്പോഴും എല്ലാവർക്കും ഒരു അത്ഭുതം തന്നെയാണ്. അതിൽ പ്രായമായവർ എന്നോ കുട്ടികൾ എന്നോ ഒന്നും ഒരു വ്യത്യാസവുമില്ല. എന്നാൽ മാജിക് കാണുന്ന ഒരു കുരങ്ങന്റെ റിയാക്ഷൻ എന്തായിരിക്കും? അങ്ങനൊരു കാഴ്ച എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? എന്നലിതാ കണ്ടോളൂ.. മെക്സിക്കോ സിറ്റിയിലെ ഒരു മൃഗശാലയിലുള്ള ഈ കുട്ടികുരങ്ങനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വൈറലാകുന്നത്.

മൃ​ഗശാലയിൽ സന്ദർശനത്തിന് എത്തിയ ഒരാൾ കാണിക്കുന്ന മാജിക് കണ്ട് അമ്പരക്കുന്ന കുരങ്ങന്റെ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ടിക് ടോക്കിലാണ് ഈ വീഡിയോ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. 1.6 ദശലക്ഷത്തിലധികം പേരാണ് ടിക് ടോക്കിൽ ഈ വീഡിയോ കണ്ടത്. മെക്സിക്കോ സിറ്റിയിലെ ചാപൾടെപെക് മൃഗശാലയിലാണ് ഈ രസകരമായ സംഭവം നടന്നത്.

 

Also Read: Viral Video: നൂറുകണക്കിന് പാമ്പുകളെ ഒറ്റയടിക്ക് തുറന്നുവിട്ടു, ശേഷം സംഭവിച്ചത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

മാക്‌സിമിലിയാനോ ഇബാറ എന്ന സന്ദർശകൻ കൂട്ടിനുള്ളിൽ കഴിയുന്ന കുരങ്ങിനെ വലിയ ഗ്ലാസ് ജനലിലൂടെ മാന്ത്രികവിദ്യ കാണിക്കുന്നത് വീഡിയോയിൽ കാണാം. ഇത് കണ്ട് അമ്പരന്ന കുരങ്ങൻ കൂട്ടിൽ ഓടി നടക്കുന്നതും കാണാം. ഇയാൾ മാജിക് കാണിക്കുന്നത് തുടർന്നു. വിശ്വാസം വരാത്ത തരത്തിലുള്ള കുരങ്ങന്റെ പ്രതികരണങ്ങൾ വളരെ ഹൃദ്യമാണ്. 

Also Read: Viral Video | ഇന്റർനെറ്റിനെ ഇളക്കിമറിച്ച് വീണ്ടും 'ഡാൻസിം​ഗ് ദാദി', സാറ അലിഖാന്റെ ചക ചക്കിന് ചുവടുവെച്ച് ഈ 63കാരി

മനുഷ്യനെ പോലെ തന്നെ മാജിക് കാട്ടി കുരങ്ങിനെയും അമ്പരപ്പിക്കാൻ ആ മനുഷ്യൻ കാണിച്ച മനസും ആളുകള്‍ പുകഴ്ത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News