Surya Sun Budh Yuti: വർഷങ്ങൾക്ക് ശേഷം, വ്യാഴത്തിൻ്റെ രാശിയായ മീന രാശിയിൽ 3 ശക്തമായ ഗ്രഹങ്ങൾ ഒത്തുചേരാൻ പോകുന്നു.
Trigrahi Yoga 2025 Effects: ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം സമ്പത്തും ഐശ്വര്യവും വന്നുചേരും.
Effect of Trigrahi Yog on Zodiac Signs: ജ്യോതിഷം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും അവരുടെ രാശികൾ സമയസമയത്ത് മാറാറുണ്ട്. അത് 12 രാശികളെയും ഏതെങ്കിലും തരത്തിൽ ബാധിക്കാറുണ്ട്.
ജ്യോതിഷ പ്രകാരം ഒരു ഗ്രഹം സംക്രമിക്കുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുമ്പോൾ അത്തിലൂടെ രാജയോഗമുണ്ടാകാറുണ്ട്.
2025 മാർച്ചിൽ ദേവഗുരു വ്യാഴത്തിൻ്റെ രാശിയായ മീനത്തിൽ സൂര്യൻ, ബുധൻ, ശനി എന്നീ ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഉണ്ടാകും. മൂന്ന് ശക്തമായ ഗ്രഹങ്ങളുടെ കൂടിച്ചേരളിലൂടെ ത്രിഗ്രഹ യോഗം രൂപപ്പെടും.
ഈ യോഗം എല്ലാ രാശിക്കാർക്കും സാമ്പത്തികമായി ഗുണം നൽകും എങ്കിലും 3 രാശിക്കാർക്ക് അപ്രതീക്ഷിത സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും. ആ 3 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...
മീനം (Pisces): ഈ രാശിക്കാർക്ക് ത്രിഗ്രഹി യോഗത്താൽ വളരെ വിശേഷ നേട്ടങ്ങൾ ലഭിക്കും. ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണത്തോടെ ഇവരുടെ ആത്മവിശ്വാസം വർധിക്കും, ജോലിയിലും ബിസിനസ്സിലും പുരോഗതി, വ്യക്തിജീവിതം മികച്ചതാകും, പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ, അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യത.
ധനു (Sagittarius): ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ സാമ്പത്തിക നേട്ടത്തിന് സാധ്യത, ഈ സമയത്ത് നിങ്ങൾ എന്ത് തീരുമാനമെടുത്താലും അതിൽ വിജയിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിൽ വിജയിക്കും, ബോസിൽ നിന്ന് നിങ്ങൾക്ക് പ്രശംസ ലഭിക്കും. പുതിയ വാഹനം വാങ്ങാൻ യോഗം.
മിഥുനം (Gemini): ത്രിഗ്രഹ യോഗത്താൽ ഇവർക്കും നേട്ടങ്ങളുടെ ചാകര ആയിരിക്കും. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് മാർച്ച് മാസം നല്ല സമയമായിരിക്കും, ഒരു മികച്ച പാക്കേജിനൊപ്പം ജോബ് ഓഫർ ലെറ്റർ ലഭിച്ചേക്കാം, തൊഴിൽ രഹിതർക്കും ജോലിക്കുള്ള വിളി വന്നേക്കാം, ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കാൻ കഴിയും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് ലാഭം വർദ്ധിക്കും, നിരവധി പുതിയ പ്രോജക്ടുകളിൽ പ്രവർത്തിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)