പാലക്കാട്: ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിലാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 വാറണ്ട് പുറപ്പെടുവിച്ചത്.
കണ്ണൂർ സ്വദേശിയായ ഡോക്ടർ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് നൽകിയ പരാതികളിന്മേലാണ് നടപടി. കഴിഞ്ഞ മാസം 16ന് കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിരുന്നു. എന്നാൽ അന്ന് കോടതിയിൽ വരാതിരുന്നതിനെത്തുടർന്നാണ് ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. രാം ദേവിന്റെ അനുയായി ആചാര്യ ബാലകൃഷ്ണയും കേസിൽ പ്രതിയാണ്.
Read Also: സെയ്ഫ് അലി ഖാന് 35 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്! സാധാരണക്കാർക്കോ? വിമർശനമുന്നയിച്ച് ഡോക്ടർ
രാംദേലിന്റെ പതഞ്ജലിയുടെ ചില ആയൂർവേദ ഉത്പന്നങ്ങൾ അമിത രക്തസമ്മർദം, പ്രമേഹം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങളെ സുഖപ്പെടുത്തുമെന്ന് പരസ്യങ്ങളിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിൽ രോഗങ്ങൾ സുഖപ്പെടുത്തുമെന്ന തരത്തിൽ പരസ്യങ്ങൾ കൊടുക്കുന്നത് 1954ലെ ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് (ഒബക്ഷണബിൾ അഡ്വർടൈസ്മെന്റ്) നിയമ പ്രകാരം കുറ്റകരമാണ്.
പിന്നാലെ കണ്ണൂർ സ്വദേശിയായ ഡോക്ടർ 2022ൽ ഏപ്രിലിൽ വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾക്ക് പതഞ്ജലി ഉത്പന്നങ്ങൾക്കെതിരെ പരാതി നൽകിയിരുന്നു. 2024 ജനുവരിയിൽ പ്രധാനമന്ത്രിക്ക് ഉൾപ്പെടെ വീണ്ടും പരാതികൾ നൽകി.
ശേഷം ഉത്തരാഖണ്ഡ് അധികൃതർ ഒരു കേസ് രജിസ്റ്റർ ചെയ്യുകയും ഹരിദ്വാർ ജില്ലാ ആന്റ് സെഷൻസ് കോടതി രാംദേവിനും മറ്റ് പ്രതികൾക്കും വിചാരണയ്ക്കായി സമൻസ് അയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പാലക്കാട് കോടതിയുടെ നടപടിയും വരുന്നത്.
തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകിയതിൻ്റെ പേരിൽ മാസങ്ങൾക്ക് മുൻപാണ് സുപ്രീം കോടതിയും രാംദേവിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി കോടതിയിലും പിന്നീട് മാധ്യമങ്ങളിലും പതഞ്ജലി പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.