Syria Civil War Updates: സിറിയൻ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുത്തവർക്ക് അഭിവാദ്യം; ആശംസയുമായി ഹമാസ്

Syria Civil War: ഡിസംബർ എട്ടിനാണ് സിറിയൻ വിമതസേന ദമാസ്കസ് പിടിച്ചടക്കുന്നതും പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടതും.

Written by - Zee Malayalam News Desk | Last Updated : Dec 10, 2024, 08:49 AM IST
  • പ്രസിഡന്റ് ബാഷർ അൽ അസദിനെ തുരത്തിയ സിറിയൻ വിമതസേനയ്ക്കും ജനങ്ങൾക്കും അഭിവാദ്യമെന്ന് ഹമാസ്
  • ബാഷർ അൽ അസദ് വീണ ശേഷമുള്ള ഹമാസിന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്
Syria Civil War Updates: സിറിയൻ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുത്തവർക്ക് അഭിവാദ്യം; ആശംസയുമായി ഹമാസ്

ദമാസ്കസ്: പ്രസിഡന്റ് ബാഷർ അൽ അസദിനെ തുരത്തിയ സിറിയൻ വിമതസേനയ്ക്കും ജനങ്ങൾക്കും അഭിവാദ്യമെന്ന് ഹമാസ്. ബാഷർ അൽ അസദ് വീണ ശേഷമുള്ള ഹമാസിന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്.   

Also Read: രാജ്യം വിമതർ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത്‌ ഇസ്രയേൽ

സിറിയയിലെ ജനങ്ങളെ ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുകയാണ്. അവരുടെ തീരുമാനത്തെ അവരുടെ സ്വാതന്ത്ര്യത്തെ അവരുടെ രാഷ്ട്രീയ പ്രഖ്യാപനത്തെയും ഞങ്ങൾ ബഹുമാനിക്കുകയാണ് എന്നാണ് ഹമാസ് പ്രസ്താവനയിൽ പറഞ്ഞത്. അസദിന് ശേഷമുള്ള സിറിയൻ ഭരണകൂടവും, പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹമാസ് വ്യാഖമാക്കി.

ഡിസംബർ എട്ടിനാണ് സിറിയൻ വിമതസേന ദമാസ്കസ് പിടിച്ചടക്കുന്നതും പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടതും. ഇതിനിടയിൽ അസദ് ഭരണം വീണതിൽ പ്രതികരണവുമായി ലോക രാജ്യങ്ങൾ രം​ഗത്തു വന്നിരുന്നു. സിറിയക്ക് പുതുഅവസരമെന്നും ഒപ്പം അപകടഭീഷണിയെന്നുമാണ് അമേരിക്ക പ്രതികരിച്ചത്. സമാധാനം പാലിക്കണമെന്ന് അയർലൻഡ് പ്രതികരിച്ചപ്പോൾ ക്രൂരമായ ഭരണം അവസാനിച്ചെന്നായിരുന്നു ബ്രിട്ടൻ പ്രതികരിച്ചത്. 

Also Read: മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടം; കുംഭ രാശിക്കാർ സൂക്ഷിച്ച് സംസാരിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

വിമതർ ദമാസ്കസ് കീഴടക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ രക്ഷപെട്ട അസദും കുടുംബം മോസ്കോയിൽ അഭയം പ്രാപിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാര്യ അസ്മയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് അസദ് മോസ്‌കോയിൽ അഭയം പ്രാപിച്ചത്. മാനുഷിക പരി​ഗണനയിലാണ് റഷ്യ അസദിനും കുടുംബത്തിനും അഭയം നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 

എന്നാൽ അട്ടിമറിക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ-അസദ് മോസ്കോയിലേക്ക് പലായനം ചെയ്‌തെന്ന വാർത്തകളിൽ പ്രതികരിക്കാൻ ക്രെംലിൻ വിസമ്മതിച്ചു. പ്രസിഡന്റ് അസദ് എവിടെയാണെന്നതിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News