ദമാസ്ക്കസ്: സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദും കുടുംബവും മോസ്‌കോയിയുണ്ടെന്ന് റിപ്പോർട്ട്. അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്ന് ഔദ്യോഗിക റഷ്യൻ വാർത്താ ഏജൻസിയായ TASS റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Also Read: സിറിയയിൽ ആഭ്യന്തര യുദ്ധം നിർണായക ഘട്ടത്തിൽ; തലസ്ഥാനമായ ദമാസ്കസ് വളഞ്ഞ് വിമതർ!
ബഷാർ അൽ അസദ് സിറിയ വിട്ടെന്ന് റഷ്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു എങ്കിലും എവിടെയാണെന്ന് വ്യക്തമല്ലായിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്താണ് റഷ്യ അഭയം നൽകിയത് എന്നാണ് റിപ്പോർട്ട്. ഇതോടെ അസദും കുടുംബവും എവിടെ എന്ന കാര്യത്തിലെ ദുരൂഹത അവസാനിച്ചിരിക്കുകയാണ്.
ദമാസ്കസിൽ നിന്നും ഇന്നലെ പുലർച്ചെയാണ് ആസാദ് വിമാനം കയറിയത്. ഇതിനു പിന്നാലെ ആസാദ് രാജയം വിട്ടതായി സ്ഥിരീകരിച്ചു കൊണ്ട് റഷ്യ എത്തിയിരുന്നു. ഭരണം വിമതർ പിടിച്ചതിന് പിന്നാലെ സമാധാനപരമായ അധികാര കൈമാറ്റത്തിന് ശേഷമാണ് ആസാദ് രാജയത്തെ വിട്ടതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Also Read: ഇടവ രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും; ചിങ്ങ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
സിറിയയിലെ റഷ്യയുടെ സൈനിക താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ നിലവിൽ ഗുരുതരമായ ഭീഷണിയൊന്നും ഇല്ലെന്നുമാണ് റിപ്പോർട്ട്. ഇതിനിടയിൽ ഭരണം പിടിച്ചടക്കിയ എച്ച് ടി എസിനെയും സിറിയൻ ജനതയെയും താലിബാൻ അഭിനന്ദിച്ചു.
പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയൻ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. അബു മുഹമ്മദ് അൽ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഇനി ഭരണത്തിലേറുന്നത്. ജൂലാനി അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരനായിരുന്നു. പ്രസിഡൻറ് രാജ്യം വിട്ടതോടെ തെരുവിലിറങ്ങിയ ജനം പതിറ്റാണ്ടുകളായി തല ഉയർത്തി നിന്ന ബഷാർ അൽ അസദിന്റെ പ്രതിമകൾ തകർത്തെറിഞ്ഞു. സിറിയൻ സൈന്യവും സുരക്ഷാ സേനയും ദമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. പലസ്ഥലത്തും ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കുകയുമുണ്ടായി.
ഇന്നലെ തലസ്ഥാനമായ ഡമാസ്‌കസിന്റെ നിയന്ത്രണം പിടിച്ചതോടെയാണ് 24 വർഷത്തെ അസദ് ഭരണം അവസാനിപ്പിച്ചതായി വിമതസൈന്യം പ്രഖ്യാപിച്ചത്. ഇതോടെ 74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാക്കളും പത്ത് ശതമാനം ക്രൈസ്തവരും ഉള്ള ഒരു രാജ്യത്തിൻ്റെ ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ സംഘത്തിന്റെ കൈകളിൽ എത്തുമ്പോൾ എന്താകും സിറിയയുടെ ഭാവി എന്ന ആശങ്ക ഏറുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.