ന്യൂഡൽഹി: ലഡാക്കിലെ(Ladak) ഗാൽവാൻ താഴ്വരയിലുണ്ടായ ഇന്തോ-ചൈന സംഘർഷത്തിന്റെ വീഡിയോ ചൈന പുറത്ത് വിട്ടു. ചൈനീസ് സ്റ്റേറ്റ് മാധ്യമമാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്.കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ കിഴക്കൻ ലഡിക്കിലായിരുന്നു സംഭവം. ഇരുരാജ്യങ്ങളിലെയും സൈനികർ നദി മുറിച്ചുകടക്കുന്നതും, മുന്നോട്ട് പോകുന്നവരിൽ ചിലരെ സൈനികർ തന്നെ തടയുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അതേസമയം ഇന്ത്യ അതിർത്തി ലംഘിച്ചുവെന്ന ക്യാപ്ഷനോടെയാണ് ചൈനയുടെ വീഡിയോ.
വീഡിയോ
#PLA released the video of #GalwanValley Clashes. The Chinese have accepted they lost men pic.twitter.com/PdRm7BgEDX
— Utkarsh Singh (@utkarshs88) February 19, 2021
ഗാൽവാൻ സംഘർഷത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ(Indian Army) ബീഹാർ റെജിമന്റിലെ കേണൽ സന്തോഷ് ബാബുവടക്കം 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.അഞ്ച് ചൈനീസ് പട്ടാളം മാത്രമേ കൊല്ലപ്പെട്ടുവെന്നായിരുന്നു ചൈനയുടെ അവകാശവാദമെങ്കിലും, മുപ്പതോളം പേർ കൊല്ലപ്പെട്ടതായി ഇന്ത്യ വ്യക്തമാക്കി. നാല് ചൈനീസ് ഒാഫീസർമാരും ഇതിൽ കൊല്ലപ്പെട്ടുവെന്നാണ് ചൈന വ്യക്തമാക്കുന്നത്.
ALSO READ: രാമക്ഷേത്രം പണിയുന്നത് സർക്കാരിന്റ പണംകൊണ്ടല്ല, പൊതുജനത്തിൽ നിന്ന് സംഭാവന സ്വീകരിച്ച്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.