മാർച്ച് 8 മുതൽ മാർച്ച് 28 വരെയുള്ള സമയത്തിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭ്യമാകുന്നുത്. കൂാതെ എടുക്കുന്ന ടിക്കറ്റ് മാർച്ച് 15 മുതൽ ജൂൺ 30 വരെയുള്ള തിയതികളിൽ യാത്ര ചെയ്യുകയും വേണം.
സിനിമ, മറ്റ് വിനോദ പരിപാടികൾ, ജിമ്മുകൾ, കായിക കേന്ദ്രങ്ങളിൽ എന്നിവടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കാണ് മാർച്ച് 7 മുതൽ ഇളവുകൾ അനുവദിക്കുന്നത്.
കൊവിഡ് മഹാമാരിക്കിടയിൽ (Covid Pademic) ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനും അതുപോലെ സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കാനുമാണ് ടെന്റുകൾക്ക് അനുമതി നിഷേധിച്ചത്.
മൂന്ന് സ്ത്രീകളടങ്ങുന്ന ഒരു സംഘം പ്രവാസിയായ ഒരു ഇന്ത്യക്കാരനിൽ നിന്ന് 280,000 ദിർഹം (ഏകദേശം 55 ലക്ഷം രൂപ) തട്ടിയെടുത്തു. 2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അബുദാബി, അൽ ഐൻ, അൽ ദാഫ്ര എന്നിവടങ്ങളിലെ 352 വ്യാപാര സ്ഥാപനങ്ങൾ അടച്ച് പൂട്ടി. 29 വ്യാപാര സ്ഥാപനങ്ങൾ കോവിഡ് 19 ചട്ടങ്ങൾ പാലിക്കാത്തതിനും ശരിയായ പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിനുമാണ് അടപ്പിച്ചത്
യുഎഇയിൽ കുടുങ്ങിയ സൗദി കുവൈത്ത് പ്രവാസികൾ Dubai കോൺസുലേറ്റുമായോ Abu Dhabi എംബസിയുമായോ ബന്ധപ്പെടാനാണ് നിർദേശം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി V Muraleedharan ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ യാത്രക്കാരുടെ എണ്ണത്തിൽ 70% കുറവ്. 2020 ലെ കണക്ക് പ്രകാരം ആകെ 25.9 മില്യൺ ആളുകൾ മാത്രമാണ് ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്തിട്ടുള്ളത്
ട്വീറ്റിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ചിത്രങ്ങൾ പുറത്ത് വിട്ടത്. ഫെബ്രുവരി 9 നാണ് UAEയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ ഹോപ്പ് പ്രോബ് (അല്‍ അമല്‍) വിജയകരമായി ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.
രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് 7 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി കൊണ്ട് ഒമാൻ ഗവണ്മെന്റ് പുതിയ ഉത്തരവ് പുറത്തിറക്കി. ഹോട്ടലുകൾ ബുക്ക് ചെയ്ത രേഖകൾ ഹാജരാക്കിയില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല.
47 പേർക്കെതിരെ വൻ തോതിൽ ആളുകളെ വിളിച്ച് ചേർത്തതിനും 1641 പേർക്കെതിരെ അത്തരം പരിപാടികളിൽ പങ്കെടുത്തതിനുമാണ് കേസെടുത്തിരിക്കുന്നത്. വൻ തോതിൽ ആളുകളെ വിളിച്ച് ചേർത്താൽ 10,000 ദിർഹമാണ് പിഴയീടാക്കുന്നത്.
കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് സൗദി അറേബ്യയിൽ 10 മുസ്ലിം പള്ളികൾ കൂടി അടച്ചിടുന്നു. പ്രാർത്ഥിക്കാനെത്തുന്നവർക്കിടയിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യം ഉണ്ടായതിനാലാണ് ഈ നടപടി.
ദുബായിയിലെ ഒരു അപ്പാർട്മെന്റിൽ പാർട്ടി നടത്തിയതിന് ദുബായ് പൊലീസും ഡിപ്പാർട്മെന്റ് ഓഫ് ടൂറിസവും ചേർന്ന് 50000 ദിർഹം പിഴയിടക്കി.
പാർട്ടിയിൽ പങ്കെടുത്ത എല്ലാവരിൽ നിന്നും 15,000 ദിർഹം വീതവും പിഴയീടാക്കി.
അടുത്ത 6 ആഴ്ച്ച അബുദാബിയിലെ എല്ലാ കോവിഡ് വാക്സിൻ സെന്ററുകളിൽ നിന്നും മുൻഗണന വിഭാഗക്കാർക്ക് മാത്രമേ കോവിഡ് 19 വാക്സിൻ കുത്തിവെയ്പ്പ് എടുക്കുകയുള്ളു. ഫെബ്രുവരി 7 മുതൽ 6 ആഴ്ചയിലേക്കാണ് ഈ നിയമം നടപ്പിലാക്കുക.
2527 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് 14 കടകൾക്കെതിരെ നടപടിയെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിനും, മാസ്ക് ധരിക്കാത്തതിനും അണുനശീകരണ പ്രവർത്തികൾ ശരിയായ രീതിയിൽ നടത്താതതിനുമാണ് അഞ്ച് ഭക്ഷണ ശാലകൾ പൂട്ടിയത്.
ഇന്റർനാഷണൽ സിറ്റി, അൽ വാർക, മുഷ്രിഫ്, അൽ ഖവാനീജ് എന്നിവ ബന്ധിപ്പിക്കുന്ന രീതിയിൽ ദുബായ് റോഡ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി (RTA) കാൽനട യാത്രക്കാർക്കും സൈക്ലിസ്റ്റുകൾക്കും മാത്രമായി പുതിയ പാത തുറന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.