ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഹലോ മമ്മി മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുകളിൽ. ഫാന്റസി, കോമഡി, ഹൊറർ, റൊമാൻസ് എന്നീ ഫോർമുലകൾ രസകരമായി ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഹലോ മമ്മി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വൈശാഖ് എലൻസാണ്.
സാൻജോ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഷറഫുദീൻ അവതരിപ്പിക്കുന്ന ബോണി, ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന സ്റ്റെഫി എന്നിവരുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. വിവാഹം കഴിക്കാതെ ഉഴപ്പി നടക്കുന്ന ബോണിയുടെ തീരുമാനത്തിൽ സ്റ്റെഫിയെ കാണുന്നതോടെ മാറ്റം ഉണ്ടാകുന്നു.
സ്റ്റെഫിയുടെ എല്ലാ കണ്ടീഷനും അംഗീകരിച്ച് കൊണ്ട് തന്നെ ബോണി വിവാഹത്തിന് സമ്മതിക്കുകയാണ്. എന്നാൽ സ്റ്റെഫിക്കൊപ്പം ജീവിതം തുടങ്ങുന്ന ബോണിയെ കാത്തിരിക്കുന്നത് ഒരു ആത്മാവ് ആണ്. പിന്നീട് ആ ആത്മാവും ബോണിയും തമ്മിലുള്ള പോരാട്ടവും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഹലോ മമ്മയിലൂടെ അവതരിപ്പിക്കുന്നത്.
ALSO READ: മമ്മൂട്ടിയും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന മലയാളത്തിന്റെ വമ്പൻ പ്രൊജക്റ്റിൽ ഫഹദും എത്തി
ജീവിതം എങ്ങോട്ട് ഒഴുകുന്നോ അങ്ങോട്ട് ഓടുന്ന ബോണിയും അവനെ പറ്റാവുന്ന കുഴിയിലെല്ലാം കൊണ്ടിറക്കുന്ന സുഹൃത്ത് ബിച്ചുവും ബോണിയെക്കാൾ തല്ലിപ്പൊളിയായ അപ്പനും ബോണിയെ രക്ഷപ്പെടുത്താൻകൊണ്ടുപോയി കുരിക്കിലാക്കുന്ന അളിയനും ചേർന്ന് പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.
കഥയിലെ ഫാന്റസി എലമെന്റ് ചിത്രത്തെ പുതുമയേറിയ ഒരു അനുഭവമാക്കി മാറ്റുന്നു. കോമഡി, റൊമാൻസ്, ഹൊറർ എന്നിവയൊക്കെ കൃത്യമായ ഫോർമുലയാണ് ഹലോ മമ്മിയെ രസകരമാക്കിയിരിക്കുന്നത്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കിയപ്പോൾ സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തു.
പ്രവീൺ കുമാറിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ കഥാ പശ്ചാത്തലം പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിച്ചപ്പോൾ ചാമൻ ചാക്കോയുടെ ചിത്രസംയോജനം ആ ദൃശ്യങ്ങൾക്ക് പാകതയും കരുത്തും നൽകി. ജേക്സ് ബിജോയുടെ സംഗീതം ചിത്രത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ചിത്രത്തിലെ വി എഫ് എക്സ് നിലവാരവും അഭിനന്ദിക്കപ്പെടേണ്ട ഒന്നാണ്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആണ് ഹലോ മമ്മി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.