UAE: യുഎഇയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നു

24 മണിക്കൂറിനുള്ളില്‍ 3,452 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് 14 മരണം, 3570 പേര്‍ രോഗമുക്തരായി.

Written by - Zee Malayalam News Desk | Last Updated : Feb 18, 2021, 01:00 AM IST
  • യുഎഇയില്‍ 3,452 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു.
  • ചികിത്സയിലായിരുന്ന 3,570 പേര്‍ കൂടി രോഗമുക്തരായി. 14 കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
UAE: യുഎഇയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നു

24 മണിക്കൂറിനുള്ളില്‍ 3,452 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് 14 മരണം, 3570 പേര്‍ രോഗമുക്തരായി.

UAE: യുഎഇയില്‍ 3,452 പേര്‍ക്ക് കൂടി കോവിഡ്  (Covid-19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ചികിത്സയിലായിരുന്ന 3,570 പേര്‍ കൂടി രോഗമുക്തരായി. 14 കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

1,85,502 കോവിഡ് പരിശോധനകളാണ് പുതിയതായി രാജ്യത്ത് നടത്തിയത്. ഇതുവരെ 2.86 കോടിയിലധികം കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിക്കഴിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 3,58,583 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരില്‍ 3,43,935 പേരാണ് ഇതിനോടകം രോഗമുക്തരായത്. ഇതുവരെ 1,055 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 13,593 കോവിഡ് രോഗികള്‍ രാജ്യത്തുണ്ട്.

അതേസമയം , വിമാന യാത്രക്കാര്‍ക്കായി പ്രത്യേക നിബന്ധനകള്‍ ദുബായ്  ഹെല്‍ത്ത്​ അതോറിറ്റി പുറത്തു വിട്ടു. 
ദുബൈ യാത്രക്കാര്‍ ക്യൂ ആര്‍ കോഡുള്ള കോവിഡ്​ ഫലം കരുതണമെന്നാണ്  ദുബായ് ഹെല്‍ത്ത്​ അതോറിറ്റി  (Dubai Health Authority - DHA) പുറത്തുവിട്ട നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. 

Also read: Covid 19 ചട്ടലംഘനം: Abu Dhabi യിൽ 354 വ്യാപാര സ്ഥാപനങ്ങൾ അടച്ച് പൂട്ടി

ഒറിജിനല്‍ ​ഫലത്തിലേക്ക്​ ലിങ്ക്​ കിട്ടുന്ന രീതിയിലുള്ള ക്യു ആര്‍ കോഡാണ്​ വേണ്ടത്​. നേരത്തെ പേപ്പറിലുള്ള ഒറിജിനല്‍ ഫലം മാത്രമായിരുന്നു ആവശ്യമായിരുന്നത്​. ഇതോടൊപ്പം, പരിശോധന നടത്തിയ സമയവും ഫലം വന്ന സമയവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണ​മെന്നും  നിര്‍ദേശിച്ചിട്ടുണ്ട്​. 

Trending News