Hope mission: 'ഹോപ്പ്' ഭ്രമണപഥത്തിലെത്താന്‍ വെറും മണിക്കൂറുകള്‍ മാത്രം, പ്രതീക്ഷയോടെ UAE

1 /5

ഒരു ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് UAE. യുഎഇയുടെ  ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബ്  (Hope Probe) ഫെബ്രുവരി 9 ചൊവ്വാഴ്ച ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തും. UAEഇ സമയം വൈകീട്ട് 7.57ഓടെ പേടകം ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിക്കും.

2 /5

ദൗത്യം വിജയിക്കുന്നതോടെ  ചൊവ്വയിലേക്ക് പര്യവേഷണ പേടകം അയച്ച ആദ്യ ഗള്‍ഫ് രാജ്യമായി  UAE മാറും. ചരിത്ര വിജയത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിയ്ക്കുകയാണ് UAE. Hope ഭ്രമണപഥത്തിലെത്തുന്നതിനെ വലിയ ആഘോഷമായാണ് യുഎഇ കൊണ്ടാടുന്നത്. ബുര്‍ജ് ഘലീഫ അടക്കമുള്ള കെട്ടിടങ്ങളില്‍ പേടകത്തിന്‍റെ  ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

3 /5

2020 ജൂലായ് 21-നായിരുന്നു ഹോപ്പ് വിക്ഷേപിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.58-ന് ജപ്പാനിലെ താനെഗാഷിമ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ഭൗമോപരിതലത്തില്‍നിന്ന് 49.4 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഹോപ്പ് പ്രോബ് ചൊവ്വയിലെത്തുന്നത്. ഭ്രമണപഥത്തിലെത്തിയാല്‍ പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യും.

4 /5

ഹോപ്പ് പ്രോബിന് പിറകെ മറ്റു രണ്ടു രാജ്യങ്ങളുടെ പേടകങ്ങളും ചൊവ്വയിലേക്കെത്തുന്നുണ്ട്. ചൈനയുടെ തിയാന്‍വെന്‍ വണ്‍ പേടകം ഈ മാസം 10നും യുഎസിന്‍റെ  നാസ പെര്‍സെവെറന്‍സ് ഈ മാസം 18നും ചൊവ്വയുടെ    ഭ്രമണപഥത്തിലെത്തും.

5 /5

നിലവില്‍ ഇന്ത്യയുടേയും യുഎസ്, യൂറോപ്യന്‍ യൂണിയന്‍, മുന്‍ സോവിയറ്റ് യൂണിയന്‍ എന്നിവയുടെയും പര്യവേഷണ പേടകങ്ങള്‍ ചൊവ്വയിലെത്തിയിട്ടുണ്ട്. ഹോപ്പ് പ്രോബ് ഭ്രമണ പഥത്തിലെത്തുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ശക്തിയായി യുഎഇ മാറും.

You May Like

Sponsored by Taboola