Covid 19 ചട്ടലംഘനം: Abu Dhabi യിൽ 354 വ്യാപാര സ്ഥാപനങ്ങൾ അടച്ച് പൂട്ടി

അബുദാബി, അൽ ഐൻ, അൽ ദാഫ്ര എന്നിവടങ്ങളിലെ 352 വ്യാപാര സ്ഥാപനങ്ങൾ അടച്ച് പൂട്ടി. 29 വ്യാപാര സ്ഥാപനങ്ങൾ കോവിഡ് 19 ചട്ടങ്ങൾ പാലിക്കാത്തതിനും ശരിയായ പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിനുമാണ് അടപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Feb 17, 2021, 11:57 AM IST
  • അബുദാബി, അൽ ഐൻ, അൽ ദാഫ്ര എന്നിവടങ്ങളിലെ 352 വ്യാപാര സ്ഥാപനങ്ങൾ അടച്ച് പൂട്ടി
  • 29 വ്യാപാര സ്ഥാപനങ്ങൾ കോവിഡ് 19 ചട്ടങ്ങൾ പാലിക്കാത്തതിനും ശരിയായ പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിനുമാണ് അടപ്പിച്ചത്
  • 325 സ്ഥാപനങ്ങൾ അടപ്പിച്ചത് ജീവനക്കാരിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനാലാണ് അടപ്പിച്ചത്.
  • കോവിഡ് പ്രതിരോധ നടപടികൾ ശരിയായി പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടത്തിയ പരിശോധനകൾക്കിടയിലാണ് വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചത്.
Covid 19 ചട്ടലംഘനം: Abu Dhabi യിൽ 354 വ്യാപാര സ്ഥാപനങ്ങൾ അടച്ച് പൂട്ടി

Abu Dhabi: കോവിഡ് (Covid 19) പ്രതിരോധ നടപടികൾ ലംഘിച്ചതിന് അബുദാബി സാമ്പത്തിക വികസന വകുപ്പ് അബുദാബി (Abu Dhabi), അൽ ഐൻ, അൽ ദാഫ്ര എന്നിവടങ്ങളിലെ 352 വ്യാപാര സ്ഥാപനങ്ങൾ അടച്ച് പൂട്ടി.  കോവിഡ് പ്രതിരോധ നടപടികൾ ശരിയായി പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടത്തിയ പരിശോധനകൾക്കിടയിലാണ് വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചത്.

29 വ്യാപാര സ്ഥാപനങ്ങൾ കോവിഡ് 19 (Covid 19) ചട്ടങ്ങൾ പാലിക്കാത്തതിനും ശരിയായ പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിനുമാണ് അടപ്പിച്ചതെങ്കിൽ ബാക്കി 325 സ്ഥാപനങ്ങൾ അടപ്പിച്ചത് ജീവനക്കാരിൽ കോവിഡ് രോഗബാധ (Infection) സ്ഥിരീകരിച്ചതിനാലാണ്.  സാമൂഹിക ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും, ആരോഗ്യ അവബോധം ഉണ്ടാക്കുകയും, പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ഉദ്യോഗസ്ഥരും ഔദ്യോഗിക കമ്മിറ്റികളും പുറപ്പെടുവിച്ച തീരുമാനങ്ങൾ പാലിക്കനാമെന്നും അബുദാബി സാമ്പത്തിക വികസന വകുപ്പ്  ബിസ്നെസ്സ് സ്ഥാപനങ്ങളെ അറിയിച്ചു.

ALSO READ: Saudi Arabia ലേക്കും Kuwait ലേക്കും പ്രവേശിക്കാൻ സാധിക്കാതെ UAE യിൽ കുടങ്ങിയ പ്രവാസികൾ Embassy മായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം

കോവിഡ് 19 രോഗവ്യാപനവും രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നതിനും ഉദ്യോഗസ്ഥർ എടുക്കുന്ന തീരുമാനങ്ങൾ വിജയിപ്പിക്കുന്നതിന് ജനങ്ങളുടെയും ബിസിനസ്സ് ഉടമകളുടെയും പങ്ക് പ്രധാനമാണെന്നും, തൊഴിലാളികളുടെ ആരോഗ്യവും (Health) സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിർദ്ദേശങ്ങളും പാലിക്കനാമെന്നും ഉദ്യോഗസ്ഥർ ബിസ്നെസ്സ് ഉടമകളെ ഓർമിപ്പിച്ചു. 

ALSO READ: Dubai Airport ൽ 2020 ലെ കണക്ക് പ്രകാരം യാത്രക്കാരുടെ എണ്ണം 70% കുറഞ്ഞ് 25.9 മില്യൺ മാത്രമായി

കോവിഡ് 19 പ്രതിരോധ നടപടികൾ ലംഘിച്ചതിന് ഫെബ്രുവരി 11 ന് അബുദാബി (Abu Dhabi) പൊലീസ് 1688 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഇവരിൽ 47 പേർക്കെതിരെ വൻ തോതിൽ ആളുകളെ വിളിച്ച് ചേർത്തതിനും 1641 പേർക്കെതിരെ അത്തരം പരിപാടികളിൽ പങ്കെടുത്തതിനുമാണ് കേസെടുത്തത്. കോവിഡ് 19 രോഗവ്യാപനം കുറയ്ക്കാൻ ചട്ട ലംഘകർക്ക് വൻ പിഴയാണ് അബുദാബി പൊലീസ് (Police) ചുമത്തുന്നത്.

ALSO READ: Covid 19: Oman ൽ എത്തുന്ന യാത്രക്കാർ നിർബന്ധമായും 7 ദിവസം Quarantine ൽ കഴിയണം

വൻ തോതിൽ ആളുകളെ വിളിച്ച് ചേർത്താൽ 10,000 ദിർഹമാണ് പിഴയീടാക്കുന്നത്, അതായിത് ഇന്ത്യൻ രൂപ ഏകദേശം 1,98,143. അതെ സമയം അത്തരം പരിപാടികളിൽ പങ്കെടുത്താൽ 5000 ദിർഹമാണ് പിഴ (Fine) , ഏകദേശം 99,071 ഇന്ത്യൻ രൂപ. ഡെസേർട് ക്യാമ്പിനും, ആഘോഷങ്ങൾക്കും പ്രൈവറ്റ് ഫാർമുകളിലും. സ്വകാര്യ പാർട്ടികൾക്കും ഒക്കെ ഈ നിയമം ബാധകമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News