നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയായ ആന്റണി തട്ടിലാണ് വരൻ. കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി കുടുംബം പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ മകളുടെ വിവാഹ വാർത്ത സ്ഥിരീകരിക്കുകയാണ് നിർമാതാവ് സുരേഷ് കുമാർ. അടുത്ത മാസം ഗോവയിൽ വെച്ച് വിവാഹം നടക്കുമെന്ന് നിർമാതാവ് സുരേഷ് കുമാർ പറഞ്ഞു. മനോര ഓൺലൈന്‍ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
Read Also: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി
ആന്റണിയും കീർത്തിയും പ്ലസ് ടു മുതലുള്ള പരിചയമാണെന്ന് സുരേഷ് കുമാർ പറഞ്ഞു. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസാണ്. വിവാഹം അടുത്ത മാസമായിരിക്കും. എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സുരേഷ് കുമാർ പറഞ്ഞു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം നടക്കുക.
താൻ പ്രണയത്തിലാണെന്ന് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് 'താൻ സിംഗിളല്ല' എന്ന ഒറ്റവരിയിൽ മറുപടി ഒതുക്കിയിരുന്നു.
കീര്‍ത്തി സുരേഷ് ഒരു സുഹൃത്തുമായി പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. ദുബായിലുള്ള ഒരു വ്യവസായിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെയായിരുന്നു ഈ വാർത്തകൾ പ്രചരിച്ചത്. എന്നാൽ അത് തന്റെ സുഹൃത്ത് ആണെന്നും അദ്ദേഹത്തെ വെറുതെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും താരം പ്രതികരിച്ചിരുന്നു. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.