UAE: യുഎഇയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹം ഹോപ്പ് പ്രോബ് (Hope Probe) (അല്‍ അമല്‍) ൽ നിന്നുമുള്ള ആദ്യ ചിത്രങ്ങൾ ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി, യുഎഇ (UAE) സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ എന്നിവർ ചേർന്ന് പുറത്ത് വിട്ടു.
ട്വീറ്റിലൂടെയാണ് (Tweet) ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ചിത്രങ്ങൾ പുറത്ത് വിട്ടത്. " ഹോപ്പ് പ്രോബിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ബഹിരാകാശ പര്യവേഷണത്തിൽ യുഎഇ വികസിത രാജ്യങ്ങളുമായി ചേരുന്നതായി അടയാളപ്പെടുത്തുന്നത്തിന്റെ തെളിവാണെന്നും ഹോപ്പ് പ്രോബ് (Hope Probe)ചൊവ്വയെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും" അദ്ദേഹം ട്വിറ്ററിൽ (Twitter) കുറിച്ചു.
من ارتفاع ٢٥ ألف كم عن سطح الكوكب الأحمر .. أول صورة للمريخ بأول مسبار عربي في التاريخ
The first picture of Mars captured by the first-ever Arab probe in history, 25,000 km above the Red Planet's surface pic.twitter.com/Qgh2Cn3JPF
— HH Sheikh Mohammed (@HHShkMohd) February 14, 2021
ALSO READ: Hope Probe: UAEയുടെ ചൊവ്വാ ദൗത്യം വിജയം, 'അല്‍ അമല്‍' ഭ്രമണപഥത്തില്‍
ഫെബ്രുവരി 9 നാണ് യുഎഇയുടെ (UAE) ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ ഹോപ്പ് പ്രോബ് (Hope Probe) (അല്‍ അമല്‍) വിജയകരമായി ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. Emirates Mars Mission വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി യുഎഇയുടെ ബഹിരാകാശ കേന്ദ്രമായ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററിലെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെ ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ അഞ്ചാമത്തെ രാജ്യമായി യുഎഇ (UAE) മാറി.
ALSO READ: Kuwait: കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി, നിയമം പാലിക്കാത്ത വിദേശികളെ നാടുകടത്തും
ഏഴു മാസങ്ങള്‍ യാത്ര ചെയ്ത്, 300 മില്ല്യണ്‍ മൈലുകള്‍ താണ്ടിയാണ് ഹോപ്പ് പ്രോബ് (Hope Probe) ഓര്‍ബിറ്റര്‍ ചൊവ്വയെ ഭ്രമണം ചെയ്യാന്‍ തുടങ്ങിയത്. സന്ദേശമെത്താന്‍ ഏതാനും മിനിറ്റുകളെടുത്തു. 3 അത്യാധുനിക സംവിധാനങ്ങളിലൂടെയാണ് ഹോപ്പ് പ്രോബ് പര്യവേക്ഷണം നടത്തുന്നത്.
ALSO READ: Covid 19 രോഗവ്യാപനം രൂക്ഷം: Saudi Arabia യിൽ കൂടുതൽ പള്ളികൾ അടച്ചിടും
ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണു ഹോപ്പ് പ്രോബ് ഫെബ്രുവരി 9ന് രാത്രി ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. 200 മില്ല്യണ്‍ ഡോളറാണ് ചൊവ്വാ ദൗത്യത്തിന് രാജ്യം ചെലവിട്ടത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രവുമാണ് യുഎഇ (UAE). നിലവില്‍ ഇന്ത്യയുടേയും യുഎസ്, യൂറോപ്യന്‍ യൂണിയന്‍, മുന്‍ സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളുടെ പര്യവേഷണ പേടകങ്ങള്‍ ചൊവ്വയിൽ പര്യവേഷണം നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.