Muscat: രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് 7 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി കൊണ്ട് ഒമാൻ (Oman) ഗവണ്മെന്റ് പുതിയ ഉത്തരവ് പുറത്തിറക്കി. ഹോട്ടലുകളിലാണ് ക്വാറന്റൈനിൽ (Quarantine) കഴിയേണ്ടത്. ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണി മുതലാണ് പുതിയ നിയമം നിലവിൽ വരുന്നത്. കോവിഡ് 19 (Covid 19) രോഗവ്യാപനത്തിൽ വന്ന വൻ വർധനവാണ് ഈ പുതിയ നിയമത്തിന് കാരണം. ക്വാറന്റൈനിന്റെ ചിലവുകൾ യാത്രക്കാർ സ്വയം കണ്ടെത്തേണ്ടതാണ്.
ഒമാൻ (Oman) സിവിൽ ഏവിയേഷൻ അതോറിട്ടി പുറത്തിറക്കിയ സർക്യൂലർ പ്രകാരം മുമ്പേ തന്നെ 7 ദിവസത്തേക്ക് ഹോട്ടൽ (Hotel) ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ എയർലൈനുകളിൽ യാത്രയ്ക്ക് അനുവദിക്കാവൂ എന്ന് ഉദ്യോഗസ്ഥർ എയർലൈൻസുകളെ അറിയിച്ചിട്ടുണ്ട്. ഹോട്ടലുകൾ ബുക്ക് ചെയ്‌ത രേഖകൾ ഹാജരാക്കിയില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല.
ALSO READ: Covid 19 ചട്ട ലംഘനം: Abu Dhabi Police 1,688 പേർക്കെതിരെ കേസെടുത്തു
നേരത്തെ ചില ഹോട്ടലുകളിൽ മാത്രമേ ക്വാറന്റൈനിൽ (Quarantine) കഴിയാൻ അനുവദിക്കുകയുള്ളൂവെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഏത് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണമെന്ന് യാത്രക്കാർക്ക് സ്വയം തീരുമാനിക്കാമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
ALSO READ: Sharjah: കോവിഡ് വ്യാപനം, എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും Work From Home നിര്‍ദ്ദേശം
ഒരു ദിവസത്തെ ഹോട്ടൽ ചിലവുകൾ ഒരു ദിവസത്തേക്ക് OR 20 ആണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ ഒമാനിൽ എത്തുന്നവർ വരുമ്പോഴും ക്വാറന്റൈൻ അവസാനിക്കുന്ന ദിവസവും ഓരോ PCR ടെസ്റ്റ് വീതം എടുക്കണമെന്ന് ഗവണ്മെന്റ് ആറിയിച്ചിട്ടുണ്ട്. രണ്ട് ടെസ്റ്റുകളുടെയും കൂടി ആകെ തുക OR 38 ആണ്. ഈ ചിലവുകളും യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്. ഇത് കൂടാതെ ഒമാൻ ഗവണ്മെന്റ് ഈ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങൾ (Social Media) വഴി അറിയിക്കുകയും ക്വാറന്റൈനുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ കാൾ സെന്ററും ആരംഭിച്ചിട്ടുണ്ട്.
Following the decision of the Supreme Committee to impose compulsory institutional quarantine for all arrivals to #Oman at their own expense, we wish to note that arrivals can book any hotel, or benefit from the list of hotels updated by the Centre of Relief & Shelter Operations. pic.twitter.com/LOETVPg1cB
— عُمان تواجه كورونا (@OmanVSCovid19) February 13, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.