കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഫലങ്ങൾ പുറത്ത് വന്ന് തുടങ്ങി. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ തെക്കൻ കേരളത്തിൽ 2016ലെ പോലെ എൽഡിഎഫിന്റെ മുന്നേറ്റം തന്നെയാണ്. കഴിഞ്ഞ തവണ 92 സീറ്റുകളോടെയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. യുഡിഎഫിന് 47 സീറ്റുകളും ലഭിച്ചു. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്.ഖാീ
കേരളത്തിൽ ചരിത്രം കുറിച്ച എൽഡിഎഫിന്റെ ക്യാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയന്റെ (CM Pinarayi Vijayan) ധർമടത്തെ ലീഡ് അരലക്ഷം കവിഞ്ഞു. 2016ൽ 36,000ത്തിൽ പരം ഭൂരിപക്ഷം വോട്ടോടെയാണ് പിണറായി വിജയൻ ജയിച്ചത്. ധർമടത്തെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. അതേസമയം ആരോഗ്യമന്ത്രി കെ.കെ ശൈലജ 60,000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
കഴിഞ്ഞ തവണ 92 സീറ്റുകളോടെയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. യുഡിഎഫിന് 47 സീറ്റുകളും ലഭിച്ചു. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്.
കേരളത്തിൽ തിരഞ്ഞെടുപ്പ് ചരിത്രം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തിലാദ്യമായി തുടർഭരണവും 100 സീറ്റ് എന്ന് അവിശ്വസനീയ നേട്ടമെന്നിലേക്കാണ് എൽഡിഎഫ് പോകുന്നത്
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. പത്തംനതിട്ടയാണ് ഏറ്റവും കുറഞ്ഞ് വോട്ട് രേഖപ്പെടുത്തിയ ജില്ല. കോഴിക്കോട് 77.9 ശതമാനവും പത്തനംതിട്ടയില്‍ 68.09 ശതമാനം വോട്ടുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്ത് നക്സല്‍ ഭീക്ഷിണിയുള്ള 9 മണ്ഡലങ്ങളില്‍ വൈകിട്ട് ആറോടെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കും.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. കേരളം വിടാതെ രാഹുല്‍ ഗാന്ധി. ഇന്ന് വടക്കന്‍ മേഖലയില്ലാണ് രാഹുലിന്റെ റാലി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.