Kerala Assembly Election 2021: പിണറായിയിലെ പോളിങ്ങ് ബൂത്തിൽ പാർട്ടി ചിഹ്നം തലയിൽ പതിപ്പിച്ച് പ്രവർത്തകൻ: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തദ്ദേശ തിരഞ്ഞെടുപ്പിൽ അരിവാൾ ചുറ്റിക രേഖപ്പെടുത്തിയ മാസ്കുമായി പോളിങ്ങ് ബൂത്തിലെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 6, 2021, 10:29 AM IST
  • പോളിങ്ങ് സ്റ്റേഷനിൽ പ്രവേശിച്ച പ്രവർത്തകനെതിരെ പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
  • മുഖ്യമന്ത്രിക്കൊപ്പം ഇയാളും അനുഗമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
  • പോളിംഗ് സ്‌റ്റേഷന്റെ നൂറ് മീറ്ററിനകത്ത് ഒരു തരത്തിലുള്ള പാർട്ടി ചിഹ്നങ്ങളും അനുവദിക്കില്ലെന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്
  • രാവിലെ 9.30 മണി വരെയുള്ള കണക്കുകൾ പ്രകാരം 16.07 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
Kerala Assembly Election 2021: പിണറായിയിലെ പോളിങ്ങ് ബൂത്തിൽ പാർട്ടി ചിഹ്നം തലയിൽ പതിപ്പിച്ച് പ്രവർത്തകൻ: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കണ്ണൂർ: പിണറായിയിലെ പോളിങ്ങ് ബൂത്തിൽ (Kerala Assembly Election 2021) തലയിൽ ചുവപ്പ് നിറവും,പാർട്ടി ചിഹ്നവുമായി യുവാവ്. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ഇയാൾ അവിടെ എത്തിയത്.തലയ്ക്ക് പുറകിൽ സി.പി.എം ചിഹ്നമായ അരിവാൾ ചുറ്റിക വെട്ടിയൊരുക്കിയാണ് ഇയാളെത്തിയത്.

പോളിങ്ങ് സ്റ്റേഷനിൽ പ്രവേശിച്ച പ്രവർത്തകനെതിരെ പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് (Election Commission) പരാതി നൽകി. മുഖ്യമന്ത്രിക്കൊപ്പം ഇയാളും അനുഗമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.  തദ്ദേശ തിരഞ്ഞെടുപ്പിൽ അരിവാൾ ചുറ്റിക രേഖപ്പെടുത്തിയ മാസ്കുമായി പോളിങ്ങ് ബൂത്തിലെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തിരുന്നു.

ALSO READ: Kerala Assembly Election 2021 Live : 30 മണ്ഡലങ്ങളിൽ വോട്ടിങ്ങ് യന്ത്രങ്ങൾ പണിമുടക്കി

പോളിംഗ് സ്‌റ്റേഷന്റെ നൂറ് മീറ്ററിനകത്ത് ഒരു തരത്തിലുള്ള പാർട്ടി ചിഹ്നങ്ങളും അനുവദിക്കില്ലെന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാട്ടി. രാവിലെ 9.30 മണി വരെയുള്ള കണക്കുകൾ പ്രകാരം 16.07 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

Also ReadKerala Assembly Election 2021: ബോട്ടിൽ വോട്ടർമാരോട് സംവദിച്ച് എൻഡിഎ സ്ഥാനാർത്ഥി പത്മജ എസ് മേനോൻ 

തിരഞ്ഞെടുപ്പിന് മുൻപ് ഇന്നലെ വിവിധയിടങ്ങളിൽ അക്രമ സംഭവങ്ങൾ ഉണ്ടായി. നേമത്തെ യു.ഡി.എഫ് (Udf) സ്ഥാനാർഥി വി.മുരളീധരൻറെ വാഹനത്തിന്  നേരെയും അക്രമം ഉണ്ടായി.സി.പി.എമ്മിനും കോണ്‍ഗ്രസിനും ജനവിധിയെ ഭയമാണെന്നും അതിനാലാണ് അക്രമം അഴിച്ചുവിടുന്നതെന്നും നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. സത്യസന്ധമായ പ്രവര്‍ത്തനം നടത്താന്‍ സി.പി.എമ്മും കോണ്‍ഗ്രസും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News