Kerala Assembly Election Result 2021: തുടർവാഴ്ചയോ, ഭരണമാറ്റമോ? അറിയാൻ മണിക്കൂറുകൾ മാത്രം

വോട്ടെണ്ണൽ കൃത്യം 8 മണിക്ക് തന്നെ തുടങ്ങും.  ഇതുവരെ ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏതാണ്ട് ഉച്ചയോടെ ഫലപ്രഖ്യാപനം പൂർത്തിയാക്കിയേക്കും.    

Written by - Zee Malayalam News Desk | Last Updated : May 2, 2021, 12:16 AM IST
  • കേരളം കാത്തിരുന്ന നിർണായക ജനവിധി അറിയാൻ വെറും മണിക്കൂറുകൾ മാത്രം.
  • സേനയുടെ സുരക്ഷയിൽ ഏതാണ്ട് ഒരു മാസമായി സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ രാവിലെ ആറരയോടെ പുറത്തിറക്കും.
  • ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്
Kerala Assembly Election Result 2021: തുടർവാഴ്ചയോ, ഭരണമാറ്റമോ? അറിയാൻ മണിക്കൂറുകൾ മാത്രം

Kerala Assembly Election Result 2021: കേരളം കണ്ണുചിമ്മാതെ കാത്തിരുന്ന നിർണായക ജനവിധി അറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രം.  വോട്ടെണ്ണൽ കൃത്യം 8 മണിക്ക് തന്നെ തുടങ്ങും.  ഇതുവരെ ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏതാണ്ട് ഉച്ചയോടെ ഫലപ്രഖ്യാപനം പൂർത്തിയാക്കിയേക്കും.  

സേനയുടെ സുരക്ഷയിൽ ഏതാണ്ട് ഒരു മാസമായി സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ രാവിലെ ആറരയോടെ പുറത്തിറക്കും.  ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്.  അതിനുശേഷം എട്ടരയോടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും.  ഇതോടെ ആദ്യ ഫലസൂചനകൾ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ട്.  

Also Read: Zee News Maha Kerala Exit Poll : ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഭരണത്തുടർച്ച, എൽഡിഎഫ് 90ൽ അധികം സീറ്റ് നേടും

കൊവിഡി​ന്റെ പശ്ചാത്തലത്തില്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണലി​ന്റെ നടപടിക്രമങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.  കൊവിഡ് രോഗികൾ, 80 വയസ് കഴിഞ്ഞവർ എന്നിവരുൾപ്പെടെ അഞ്ച് ലക്ഷത്തിലേറെ ആളുകളാണ് ഇത്തവണ തപാൽ വോട്ട് ചെയ്തവരുടെ എണ്ണം.  മൂന്ന് ഹാളുകളിലായി 21 മേശകളാണ് ഓരോ മണ്ഡലത്തിലേയും വോട്ടെണ്ണുന്നതിനായി സജ്ജീകരിച്ചിരിക്കുന്നത്.  2,02,602 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.  

ഭൂരിപക്ഷം സർവ്വെകളനുസരിച്ച് ഭരണത്തുടർച്ചയാണ് പ്രവചിച്ചിരുന്നത് എങ്കിലും ഇതിനെയൊക്കെ മറികടന്ന് ഭരണം പിടിച്ചെടുക്കുമെന്ന ഉത്തമ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.  ഇതിനിടയിൽ സർവ്വേകൾ കാര്യമായ നേട്ടമൊന്നും പ്രവചിക്കുന്നില്ലെങ്കിലും ബിജെപിയും ഒട്ടും പിന്നിലല്ലാതെ ശക്തമായി തന്നെ രംഗത്തുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News